X






manusyasangamam3










ഈ പരിപാടിയെ അതിന്റെ സംഘാടകര്‍ വിളിക്കുന്നത്, മറിച്ച് 'മനുഷ്യര്‍' നടത്തുന്ന പരിപാടി എന്നാണ്. 'മനുഷ്യരുടെ സംഗമം' ആണെന്ന്. അപ്പോള്‍ ആ 'ഫാസിസ്റ്റ് വിരുദ്ധ' സംഘം ആരെയൊക്കെ മനുഷ്യരായി കാണുന്നു എന്നതു പ്രധാനമാണെന്നു




ഫാഷിസത്തിനെതിരായ മനുഷ്യസംഗമത്തില്‍ മുസ്ലിം സംഘടനകള്‍ക്ക് ക്ഷണമില്ലാത്തത് സംബന്ധിച്ച് മീന കന്തസാമി നടത്തിയ പ്രസ്താവന ഏറെ ചര്‍ച്ചയായിരിക്കുകയാണ് സോഷ്യല്‍മീഡിയയില്‍. മുസ്ലിം സംഘനടകളെ ഫാഷിസസോളിഡാരിറ്റി നടത്തുന്ന പരിപാടിയില്‍ എസ് എസ് എഫിനെയോ സമസ്തക്കാരെയോ എം എസ് എമ്മുകാരെയോ വിളിക്കാറുണ്ടോയെന്നാണ് അനുകൂലിക്കുന്നവരുടെ അഭിപ്രായമെങ്കില്‍ മുസ്ലിംങ്ങളെ ് പുറത്തുനിര്‍ത്തുന്ന ഈ പരിപാടിയില്‍ മനുഷ്യസംഗമമെന്ന പേര് പോലും യോജിക്കുന്നില്ലെന്നാണ് വിമര്‍ശിക്കുന്നവര്‍ പറയുന്നത്. പ്രസക്തമായ പോസ്റ്റുകള്‍ താഴെ,



സുദീപ് ബെന്‍ ആദില്‍ അല്‍മിത്ര
സോളിഡാരിറ്റി നടത്തുന്ന പരിപാടിയില്‍ എസ് എസ് എഫിനെയോ സമസ്തക്കാരെയോ എം എസ് എമ്മുകാരെയോ വിളിക്കാറുണ്ടോ എന്നു ശ്രീ. രാജീവ് രാമചന്ദ്രന്‍ ചോദിക്കുന്നു. അക്കാര്യം എനിക്കറിയില്ല. എന്നാല്‍ അതല്ല ഇവിടത്തെ വിഷയം എന്നാണെനിക്കു തോന്നുന്നത്.
സി പി എം നടത്തുന്ന പരിപാടി എന്നോ യുക്തിവാദികള്‍ നടത്തുന്ന പരിപാടി എന്നോ ഇടതുപക്ഷക്കാര്‍ നടത്തുന്ന ഫാസിസ്റ്റ് വിരുദ്ധ പോരാട്ടം എന്നോ പോലുമല്ല ഈ പരിപാടിയെ അതിന്റെ സംഘാടകര്‍ വിളിക്കുന്നത്, മറിച്ച് 'മനുഷ്യര്‍' നടത്തുന്ന പരിപാടി എന്നാണ്. 'മനുഷ്യരുടെ സംഗമം' ആണെന്ന്. അപ്പോള്‍ ആ 'ഫാസിസ്റ്റ് വിരുദ്ധ' സംഘം ആരെയൊക്കെ മനുഷ്യരായി കാണുന്നു എന്നതു പ്രധാനമാണെന്നു ഞാന്‍ കരുതുന്നു.
'മനുഷ്യര്‍' എന്ന പോലെയുള്ള ഒരു 'വിശാലമായ' പേരില്‍ത്തന്നെയുള്ള ഒരവകാശവാദത്തിന്റെ പ്രശ്‌നം ഞാന്‍ കുറച്ചുനാള്‍ മുമ്പു സൂചിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. ആ പരിപാടിയിലുള്ള എല്ലാവരും അത്തരം അവകാശവാദം ഉന്നയിക്കുന്ന ആളുകളാണ് എന്നല്ല. എന്നാല്‍ അങ്ങനെയൊരു പരിപാടി നടക്കുമ്പോള്‍ ആ അവകാശവാദം വളരെ 'സ്വാഭാവികമായി' അതിന്റെ കൂടെ വരാവുന്ന ഒന്നാണ്. (ആ പഴയ പോസ്റ്റിന്റെ ലിങ്ക് ഇവിടെ : https://www.facebook.com/sudeep.almtira/posts/10156201247725265 )
ഈ പരിപാടിയ്ക്ക് 'മനുഷ്യരായി വരൂ' എന്ന ആഹ്വാനത്തിലും ആ പ്രശ്‌നം എനിക്കനുഭവപ്പെടുന്നുണ്ട്. മുസ്ലീമായും ദലിതായും ആദിവാസിയായും ഒക്കെ വന്നുകൊണ്ട് ഫാസിസത്തിനെതിരെ ഐക്യപ്പെടാനുള്ള സാധ്യത അടയ്ക്കുന്ന ഒന്നാണ് അതെന്ന്.
'ഇടതുപക്ഷ പുരോഗമന വാദികളുടെ ഫാസിസ്റ്റ് വിരുദ്ധ സംഗമ'മെന്നുതന്നെ പേരുവച്ചാല്‍ ആരും ഇതൊന്നും ഒരു പരാതിയാക്കാനേ പോവില്ലായിരുന്നു എന്നുതന്നെയാണ് എന്റെ അനുമാനം. പക്ഷേ അങ്ങനെ പേരിട്ടിരുന്നെങ്കില്‍ ഒരുപക്ഷേ ഇപ്പോള്‍ പരിപാടിയില്‍ പങ്കെടുക്കും എന്നു പറയപ്പെടുന്നവരില്‍ ചിലരെങ്കിലും അതില്‍ ഇല്ലാതിരുന്നെന്നു വരാം. അതുകൊണ്ടാവാം ഇങ്ങനെയൊരു പേരു കണ്ടെത്തിയത്.


സോളിഡാരിറ്റി നടത്തുന്ന പരിപാടിയിൽ എസ് എസ് എഫിനെയോ സമസ്തക്കാരെയോ എം എസ് എമ്മുകാരെയോ വിളിക്കാറുണ്ടോ എന്നു ശ്രീ. രാജീവ് രാമ...

Posted by Sudeep Ben Aadil-Aman Almitra on Monday, December 14, 2015





സുര്‍ജിത് അയ്യപ്പത്ത്
സോളിഡാരിറ്റിയുടെ ഏതെങ്കിലും ഫാഷിസ്റ്റ് വിരുദ്ധ പരിപാടിക്ക് എസ് എസ് എഫുകാരെ വിളിക്കാറുണ്ടോ ? .എനിക്കറിയാഞ്ഞിട്ട് ചോദിക്കുകയാണ്.വേണ്ട, സമസ്തക്കാരെ? എം എസ് എമ്മുകാരെ ? യുക്തിവാദികളെ വിളിക്കാറുണ്ടോന്ന് ചോദിക്കുന്നില്ല, പോട്ടെ ശാസ്ത്രസാഹിത്യ പരിഷത്തുകാരെ ? ഉണ്ടോ, ഇല്ലല്ലോ, ആരെങ്കിലും സോളിഡാരിറ്റിയുടെ ആ അവകാശത്തെ ചോദ്യം ചെയ്ത് ലേഖനമെഴുതുന്നതോ നാടുനീളെ ചര്‍ച്ച ചെയ്ത് ഫാസിസ്റ്റ് വിരുദ്ധതയുടെ സര്‍ട്ടീറ്റ് കൊടുക്കുന്നതോ നാളിതുവരെ എന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ല. ആ പ്രിവിലേജ് ഈ ഫാസിറ്റ് വിരുദ്ധ പരിപാടിയുടെ സംഘാടകര്‍ക്കും കൊടുത്തു കൂടെ ഭായ് ? അവര് സംഘടിപ്പിക്കുന്ന പരിപാടിയില്‍ ആരെല്ലാം വരണമെന്ന് അവര് തീരുമാനിക്കട്ടെ. താല്‍പര്യമുള്ളവര്‍ പോട്ടെ അല്ലാത്തവര്‍ വീട്ടിലിരുന്ന് ടീവി കാണട്ടെ. നിങ്ങ നിങ്ങടെ 'ചട്ടവും ചിട്ട'യും പാലിച്ച് വേറെ പരിപാടി സംഘടിപ്പിക്ക്. എന്നിട്ട് അവരെ വിളിച്ചും വിളിക്കാതെയും 'പാഠം പഠിപ്പി'ക്ക്... (ഫാസിസ്റ്റ് വിരുദ്ധ സംഘാടനത്തിന്റെ ശരിയായ പാഠങ്ങള്‍)അങ്ങനൊക്കെയല്ലേ ഭായ് നമ്മടെ നാട്ടിലെ പരിമിത ജനാധിപത്യം പ്രവര്‍ത്തിക്കുന്നത്. wink ഇമോട്ടിക്കോണ്‍


Rajeev Ramachandran says... സോളിഡാരിറ്റിയുടെ ഏതെങ്കിലും ഫാഷിസ്റ്റ് വിരുദ്ധ പരിപാടിക്ക് എസ് എസ് എഫുകാരെ വിളിക്കാറുണ്ടോ ?...

Posted by Surjith Ayyappath on Sunday, December 13, 2015





എം.ആര്‍ അനില്‍കുമാര്‍

മീന കന്ദസ്വാമിയുടെ എഴുത്തൊക്കെ വിപ്ലവകരമാണ്. അതിഷ്ടമാണ് താനും.
പക്ഷേ ഇവിടത്തെ ഇസ്ലാമിക ഫണ്ടമെന്റലിസ്റ്റുകള്‍ക്ക് വേണ്ടിയുള്ള ആ വക്കാലത്തുണ്ടല്ലോ അത് തള്ളി ഓടയിലിടുന്നു
എല്ലാ മതജാതിവംശ ഫണ്ടമെന്റലിസങ്ങളും ഫാഷിസത്തിന്റെ വിത്തുകളും ബീജങ്ങളും വേരുകളുമാണ്.
അതില്‍ നിന്ന് ഒരിക്കലും മാനവികതയും മനുഷ്യസ്‌നേഹവും മുളച്ചു പൊന്തുകയില്ല. ഇന്നല്ലെങ്കില്‍ നാളെ, ഇവിടെ അല്ലെങ്കില്‍ മറ്റൊരിടത്ത് അത് വിഷജന്തുക്കളെ സൃഷ്ടിക്കാതിരിക്കില്ല, വിഷ വൃക്ഷങ്ങളെ നനച്ചു വളര്‍ത്താതിരിക്കില്ല.


മീന കന്ദസ്വാമിയുടെ എഴുത്തൊക്കെ വിപ്ലവകരമാണ്. അതിഷ്ടമാണ് താനും.
പക്ഷേ ഇവിടത്തെ ഇസ്ലാമിക ഫണ്ടമെന്റലിസ്റ്റുകൾക്ക് വേണ്ടിയു...

Posted by M R Anil Kumar on Sunday, December 13, 2015





 കെ.എം വേണുഗോപാല്‍

കേരളത്തിന്റെ സാമൂഹ്യ പൊതു മണ്‍ഡലം വളരെ വിശേഷപ്പെട്ട ഒരു ഇടം ആണെന്ന് പറയുന്ന അതേ ശ്വാസത്തില്‍ മീനാ കന്തസ്വാമി യുടെ 'തോന്ന്യാസക്കത്തിക്കല്‍ ' (അഥവാ 'എക്‌സ്‌ക്ലുഷന്‍ തിയറി') മൂലം മതസംഘടനകള്‍ക്കകത്ത് ഉള്‍പ്പെട്ട എത്രയോ ചെറുപ്പക്കാര്‍ എറണാകുളത്ത് മനുഷ്യസംഗമത്തിന് ഒരു പക്ഷെ വരാത്ത അവസ്ഥയായി എന്ന പരിഭവം എന്താണ് സൂചിപ്പിക്കുന്നത് ?
കേരളീയ പൊതുമണ്ഡലത്തിന്റെ നേരത്തേ സൂചിപ്പിച്ച ഉല്‍ബുദ്ധത യഥാര്‍ഥമാണെങ്കില്‍ മീനയുടെ ചോദ്യവും, അതേ പോലെയുള്ള ചോദ്യങ്ങള്‍ ഇതിന് മുന്പും പൊതു മണ്‍ഡലത്തില്‍ ഉയര്‍ത്തിവിട്ടവരേയും സംബന്ധിച്ച് വിധികല്‍പ്പനയുടെ രൂപത്തില്‍ 'തോന്ന്യാസം' എന്ന വിശേഷണം ചാര്‍ത്തുന്നത് തീര്‍ച്ചയായും ചോദ്യം ചെയ്യപ്പെടും.
'ഇടത്പക്ഷം എന്ന് കേട്ടാല്‍ ഉള്ളംകൈ ചൊറിയുന്ന'വരുടെ കാര്യം പോകട്ടെ; കേരളത്തിലെ പുരോഗമന ഇടതുപക്ഷചിന്തയുടേയും പ്രവര്‍ത്തനത്തിന്റേയും സംപൂര്‍ണ്ണ പ്രാതിനിധ്യം 'മനുഷ്യസംഗമ'ത്തിന്റെ സംഘാടകര്‍ക്ക് ഉണ്ടെന്ന ധാരണ ഏതായാലും തെറ്റാണ് എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു!


posted in a debate
കേരളത്തിന്റെ സാമൂഹ്യ പൊതു മണ്‍ഡലം വളരെ വിശേഷപ്പെട്ട ഒരു ഇടം ആണെന്ന് പറയുന്ന അതേ ശ്വാസത്തിൽ മീനാ കന്തസ...

Posted by Kandamath Manayilvalappil Venugopalan on Monday, December 14, 2015



Next Story

RELATED STORIES

Share it