|    Dec 11 Sun, 2016 3:27 pm
FLASH NEWS

3000 വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്

Published : 10th November 2016 | Posted By: SMR

കോഴിക്കോട്: കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ വിദ്യാഭ്യാസ പ്രോല്‍സാഹന പദ്ധതിയുടെ ഭാഗമായി ഇക്കഴിഞ്ഞ പ്ലസ് ടു പരീക്ഷയ്ക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചവരും മറ്റു പിന്നോക്ക വിഭാഗത്തില്‍ (ഒബിസി) പ്പെട്ടവരുമായ 3000 വിദ്യാര്‍ത്ഥി-വിദ്യാര്‍ഥിനികള്‍ക്ക് ഈ വര്‍ഷം സ്‌കോളര്‍ഷിപ്പ് നല്‍കുന്നു. ഒറ്റത്തവണയായി 5000 രൂപയാണ് കോര്‍പറേഷന്റെ സി.എസ്.ആര്‍ പദ്ധതി പ്രകാരം സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. അപേക്ഷകന്‍ ഒബിസി വിഭാഗത്തില്‍ ഉള്‍പ്പെട്ടവരും, 2015-16 വിദ്യാഭ്യാസ വര്‍ഷത്തില്‍ സ്റ്റേറ്റ് സിലബസില്‍ പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയവരും, എല്ലാ വിഷയത്തിലും എ പ്ലസ് ഗ്രേഡ് ലഭിച്ചവരുമായിരിക്കണം.  കുടുംബ വാര്‍ഷിക വരുമാനം 1,20,000/ രൂപയില്‍ താഴെയായിരിക്കണം. ംംം.സയെരറര.രീാ എന്ന വെബ്‌സൈറ്റ് മുഖാന്തിരം നവംബര്‍ 25 നകം ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. അര്‍ഹരായ വിദ്യാര്‍ഥികള്‍ ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റഡ് കോപ്പി, പ്ലസ്ടു മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പ്, ബാങ്ക് പാസ്സ് ബുക്കിന്റെ ആദ്യ പേജിന്റെ പകര്‍പ്പ് (അക്കൗണ്ട് നമ്പര്‍, ഐ.എഫ്.എസ്.സി കോഡ് എന്നിവ രേഖപ്പെടുത്തിയ പേജ്) ജാതി തെളിയിക്കുന്നതിന് എസ്എസ് എല്‍ സി, സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, അല്ലെങ്കില്‍ ബന്ധപ്പെട്ട റവന്യൂ അധികാരികളില്‍ നിന്നുളള ജാതി സര്‍ട്ടിഫിക്കറ്റ്, കഴിഞ്ഞ ആറു മാസത്തിനകം ലഭിച്ച കുടുംബ വാര്‍ഷിക വരുമാന സര്‍ട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവ സഹിതം കോര്‍പ്പറേഷനില്‍ നിന്നുളള അറിയിപ്പ് ലഭിക്കുന്ന മുറയ്ക്ക് അതാത് ജില്ലാ ഓഫിസുകളില്‍ സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്കായി ഹാജരാക്കേണ്ടതാണ്. പ്രസ്തുത തീയതി പിന്നീട് അറിയിക്കുന്നതാണ്. പദ്ധതി സംബന്ധിച്ച വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 2 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക