3000 ഐഎസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തി: ഉര്‍ദുഗാന്‍

അങ്കാറ: ഇറാഖിലും സിറിയയിലുമായി 3000ത്തോളം ഐഎസ് പ്രവര്‍ത്തകരെ തുര്‍ക്കി സൈന്യം കൊലപ്പെടുത്തിയതായി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍.
തുര്‍ക്കി പൊരുതുന്ന പോലെ ഒരു രാജ്യവും ഐഎസിനെതിരേ പൊരുതുന്നില്ലെന്നും ഉര്‍ദുഗാന്‍ അവകാശപ്പെട്ടു. ഐഎസിനെതിരേയുള്ള പോരാട്ടത്തില്‍ യുഎസ് സഖ്യസേനയിലെ അംഗമായിരുന്നു തുര്‍ക്കി. ഐഎസിനെതിരേ പൊരുതാന്‍ പാശ്ചാത്യരാജ്യങ്ങളുടെ പിന്തുണ കൂടുതലായി ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it