|    May 24 Wed, 2017 3:26 pm
FLASH NEWS

3000ഓളം ഇറാഖികളെ ഐഎസ് ബന്ദികളാക്കി; 12 പേരെ വ ധിച്ചു

Published : 6th August 2016 | Posted By: SMR

ബഗ്ദാദ്: വടക്കന്‍ ഇറാഖില്‍നിന്നു പലായനം ചെയ്യുകയായിരുന്ന 3000ഓളം ഗ്രാമവാസികളെ ഐഎസ് തടവിലാക്കിയതായി യുഎന്‍ അഭയാര്‍ഥി ഏജന്‍സി. ഇതില്‍ 12 പേരെ ഐഎസ് ഇന്നലെ വധിച്ചതായും ഏജന്‍സി പറയുന്നു. വ്യാഴാഴ്ചയാണ് ഹവിഗ ജില്ലയിലെ ഗ്രാമത്തില്‍ നിന്ന് കിര്‍കുക് നഗരത്തിലേക്കു കടക്കാന്‍ ശ്രമിക്കവെ ഇത്രയധികം പേരെ ഐഎസ് തടവിലാക്കിയതെന്ന് യുഎന്‍ വക്താവ് അറിയിച്ചു.
എണ്ണസമ്പുഷ്ട മേഖലയായ കിര്‍കുക്കിന്റെ ഒരു ഭാഗം ഐഎസിന്റെ നിയന്ത്രണത്തിലും ബാക്കിഭാഗം കുര്‍ദ് സ്വയംഭരണപ്രദേശവുമാണ്. ഇറാഖ് തലസ്ഥാനമായ ബഗ്ദാദിന്റെ വടക്കും പടിഞ്ഞാറുമുള്ള പ്രദേശങ്ങള്‍ 2014 മുതല്‍ ഐഎസ് നിയന്ത്രണത്തിലായിരുന്നു. എന്നാല്‍, അടുത്തിടെ യുഎസ് വ്യോമസേനയുടെ പിന്തുണയോടെ സര്‍ക്കാര്‍ സൈന്യം നടത്തുന്ന ആക്രമണത്തില്‍ ഐഎസിന് ഭൂരിഭാഗം പ്രദേശങ്ങളും നഷ്ടപ്പെട്ടു.
ഭൂമി നഷ്ടപ്പെടുന്തോറും അവര്‍ ആക്രമണത്തിന്റെ തീവ്രത വര്‍ധിപ്പിക്കാനാണു സാധ്യതയെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.
മൗസില്‍ തിരിച്ചുപിടിക്കാനുള്ള ദൗത്യത്തില്‍ പത്തു ലക്ഷത്തോളം പേരുടെ ജീവന്‍ അപകടത്തിലാവുമെന്നാണ് റെഡ്‌ക്രോസ് നല്‍കുന്ന മുന്നറിയിപ്പ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day