|    Aug 20 Mon, 2018 1:54 pm
FLASH NEWS

300 ലിറ്റര്‍ വാഷ് പിടികൂടി

Published : 29th June 2017 | Posted By: fsq

 

ആലത്തൂര്‍: കിഴക്കഞ്ചേരി പാലക്കുഴി തിണ്ടില്യം വെള്ളച്ചാട്ടത്തിന് സമീപം മലമുകളില്‍ പാറയിടുക്കിലായി ബാരലുകളില്‍ സൂക്ഷിച്ചിരുന്ന 300 ലിറ്റര്‍ വാഷ് എക്‌സൈസ് സംഘം റെയ്ഡില്‍ പിടികൂടി നശിപ്പിച്ചു. 200, 100 ലിറ്റര്‍ ബാരലുകളില്‍ സൂക്ഷിച്ച നിലയിലായിരുന്നു വാഷ് കണ്ടെത്തിയത്. റെയ്ഡില്‍ ആലത്തൂര്‍ എക്‌സൈസ് പ്രിവന്റീവ് ഓഫിസര്‍ എന്‍. രാജേഷ് , റേഞ്ച് ഓഫിസിലെ പ്രിവന്റീവ് ഓഫിസര്‍ സി ജെ ഫ്രാന്‍സീസ്, പാലക്കാട് എക്‌സൈസ് ഇന്റലിജന്‍സിലെ പ്രിവന്റീവ് ഓഫിസര്‍ വി.സജീവ്, സി ഇ ഒ മാരായ വി മണി, എം ആര്‍ രാജപ്പന്‍, എസ് പ്രദീപ്, കെ ആര്‍ ബിനുകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss