|    May 26 Fri, 2017 2:48 pm
FLASH NEWS

300 പൊതി കഞ്ചാവുമായി 2 പേര്‍ അറസ്റ്റില്‍

Published : 23rd July 2016 | Posted By: sdq

കൊല്ലം:   കൊല്ലം താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ എക്‌സൈസ് സര്‍ക്കിള്‍  നടത്തിയ റെയ്ഡില്‍ 300 പൊതി കഞ്ചാവുമായി 2 പേര്‍ അറസ്റ്റിലായി. കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച കെ.എല്‍-02-എ.ഡി-1843 രജിസ്റ്റര്‍ നമ്പരോടുകൂടിയ ബൈക്കും കസ്റ്റഡിയിലെടുത്തു.
കൊല്ലം താലൂക്കില്‍ കിളികൊല്ലൂര്‍ വില്ലേജില്‍ പറങ്കിമാംവിള കൊച്ചുവീട്ടില്‍ തൊടിയില്‍ കമറുദ്ദീന്‍(57), കൊല്ലം കിളികൊല്ലൂര്‍ വരാലുവിളവീട്ടില്‍ റഷീദ്(61) എന്നിവരാണ് അറസ്റ്റിലായത്. ഉസലാംപെട്ടിയില്‍നിന്നും തമിഴ്‌നാട് സ്വദേശിയായ ഒരാളാണ് പ്രതികള്‍ക്ക് കഞ്ചാവ് എത്തിച്ചുകൊടുക്കുന്നത് എന്ന് പ്രതികള്‍ എക്‌സൈസ് നടത്തിയ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. തമിഴ്‌നാട് സ്വദേശിയെക്കുറിച്ച് എക്‌സൈസിന് സൂചനകള്‍ ലഭിച്ചിട്ടുണ്ട്. കൊല്ലം ടൗണിന്റെ വിവിധ ഭാഗങ്ങളില്‍ പ്രത്യേകിച്ച് കോളേജുകള്‍ കേന്ദ്രീകരിച്ചാണ് പ്രതികള്‍ കഞ്ചാവ് വില്‍പ്പന നടത്തിയിരുന്നത്. പ്രതികളില്‍നിന്നും സ്ഥിരമായി കഞ്ചാവ് വാങ്ങിയിരുന്ന വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ എക്‌സൈസിന്റെ നിരീക്ഷണത്തിലാണ്. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബി. സുരേഷിന്റെ നിര്‍ദ്ദേശാനുസരണം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജെ. പി. ആന്‍ഡ്രൂസ്, അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ ബാലചന്ദ്രകുമാര്‍, ഫ്രാന്‍സിസ് ബോസ്‌കോ, പ്രിവന്റീവ് ഓഫീസര്‍ നിഷാദ് സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ബിജുമോന്‍, സതീഷ് ചന്ദ്രന്‍, രാജു, മനേഷ്യസ് എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day