|    Jul 16 Mon, 2018 6:48 am
FLASH NEWS

300 പായ്ക്കറ്റ് കഞ്ചാവ് പൊതികളുമായി ഒരാള്‍ എക്‌സൈസ് പിടിയില്‍

Published : 25th September 2017 | Posted By: fsq

 

പെരിന്തല്‍മണ്ണ: വിദ്യാര്‍ഥികള്‍ക്കിടയിലും മറ്റും വ്യപകമായി കഞ്ചാവും മയക്കുമരുന്നുകളും വില്‍പന നടത്തുന്ന യുവാവ് 300 പായ്ക്കറ്റ് കഞ്ചാവ് പൊതികളുമായി എക്‌സൈസ് സംഘത്തിന്റെ പിടിയിലായി. താഴെക്കോട് മാട്ടറക്കല്‍ പിലാക്കല്‍ വീട്ടില്‍  നിസാമുദ്ദീന്‍ (26)ആണു പെരിന്തല്‍മണ്ണ  എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. മലപ്പുറം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് മലപ്പുറം ഇന്റലിജന്റ്‌സ് ബ്യുറോയുടെ സഹായത്തോടെ പെരിന്തല്‍മണ്ണ എക്‌സൈസ് സര്‍ക്കിള്‍ പാര്‍ട്ടി നടത്തിയ റെയ്ഡില്‍ അരക്കുപറമ്പില്‍ വച്ചാണു പ്രതി വലയിലായത്. ആവശ്യക്കാരെന്ന വ്യാജേന വേഷംമാറി തന്ത്രപരമായാണ് എക്‌സൈസ് ടീം  ഇയാളെ പിടികൂടിയത്. മഞ്ചേരി, പെരിന്തല്‍മണ്ണ, നാട്ടുകല്‍, ശ്രീകൃഷ്ണപുരം, മണ്ണാര്‍ക്കാട് പോലിസ് സ്‌റ്റേഷനുകളിലായി വധശ്രമം, അടിപിടി, മോഷണം, മാല പിടിച്ചുപറി, കഞ്ചാവ്, മയക്കുമരുന്ന് കച്ചവടം തുടങ്ങി 12 ഓളം കേസുകള്‍ ഇയാളുടെ പേരില്‍ നിലവിലുണ്ട്. റെയ്ഡില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എസ് പൂക്കുട്ടി, പ്രിവന്റീവ് ഓഫിസര്‍മാരായ ഉണ്ണികൃഷ്ണന്‍, വി കുഞ്ഞിമുഹമ്മദ്, സുഗന്ദകുമാര്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ഡി സജയകുമാര്‍, വി കെ ശരീഫ്, കമ്മുക്കുട്ടി, പുഷ്പരാജ് എന്നിവര്‍ പങ്കെടുത്തു. പ്രതിയെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss