|    Mar 26 Sun, 2017 6:41 pm
FLASH NEWS

300 കോടി കൂടി അടയ്ക്കാമെന്ന് സഹാറ മേധാവി സുപ്രിംകോടതിയില്‍

Published : 27th August 2016 | Posted By: SMR

ന്യൂഡല്‍ഹി: സെക്യൂരിറ്റി ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി)യില്‍ 300 കോടി രൂപ കൂടി അടയ്ക്കാമെന്ന് സുപ്രിംകോടതിയില്‍ സഹാറ മേധാവി സുബ്രതാ റോയിയുടെ വാഗ്ദാനം. എന്നാല്‍, ഈ തുക ബാങ്ക് ഗ്യാരന്റിയായി പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. റോയിക്കു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ് ഹാജരായത്. ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂര്‍ അധ്യക്ഷനായ ബെഞ്ച്  ഹരജി അടുത്തയാഴ്ച പരിഗണിക്കും.
സെബിയില്‍ 300 കോടി കൂടി നിക്ഷേപിക്കാമെന്ന ഉപാധിയില്‍ സുപ്രിംകോടതി റോയിയുടെ പരോള്‍ സ്പ്തംബര്‍ 16 വരെ നീട്ടിയിരുന്നു. മാതാവിന്റെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കുന്നതിന് റോയിക്ക് സുപ്രിംകോടതി അനുവദിച്ച നാലാഴ്ചത്തെ പരോള്‍ 300.68 കോടി നിക്ഷേപിച്ചതിനെതുടര്‍ന്ന് നീട്ടി നല്‍കിയിരുന്നു. അതേസമയം,  സഹാറയുടെ ആസ്തികള്‍ വില്‍ക്കുന്നതിന് സുപ്രിംകോടതി കമ്പനിക്ക് അനുമതി നല്‍കിയിട്ടുണ്ട്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക