malappuram local

300 കേന്ദ്രങ്ങളില്‍ യന്ത്രം തകരാറിലായി

പൊന്നാനി: മാറഞ്ചേരി പഞ്ചായത്തില്‍ ഏഴ് ഇടങ്ങളിലും വെളിയങ്കോട് പഞ്ചായത്തില്‍ 13 ഇടങ്ങളിലും,നന്നംമുക്ക് പഞ്ചായത്തില്‍ മൂന്നിടങ്ങളിലും വോട്ടിങ് യന്ത്രങ്ങള്‍ തകരാറിലായി.ഇവിടങ്ങളില്‍ മണിക്കൂറുകളോളം പോളിങ് തടസ്സപ്പെട്ടു. മാറഞ്ചേരിയില്‍ പലരും വോട്ട് ചെയ്യാതെ തിരിച്ച് പോയി. മാറഞ്ചേരി പഞ്ചായത്തിലെ പനമ്പാട് വെസ്റ്റില്‍ മഠത്തില്‍ സ്‌കൂള്‍ ബൂത്തില്‍ ഇരുപത് പേര്‍ വോട്ടുകള്‍ രേഖപ്പെടുത്തിയതിന് ശേഷമാണു യന്ത്രം തകരാറിലായത്. മൂന്ന് മണിക്കൂറ് നേരമാണ് ഇവിടെ വോട്ടിങ് തടസ്സപ്പെട്ടത്.
പതിനാറാം വാര്‍ഡിലെ ഒന്നാം നമ്പര്‍ ബൂത്തിലുംവോട്ടിങ് യന്ത്രം തകരാറിലായതിനെ തുടര്‍ന്ന് മണിക്കൂറുകളോളം പോളിങ് തടസ്സപ്പെട്ടു. രണ്ടാം വാര്‍ഡിലെ രണ്ട് ബൂത്തുകളിലും അഞ്ചാം വാര്‍ഡിലെ രണ്ട് ബൂത്തുകളിലും യന്ത്രങ്ങള്‍ തകരാറിലായി. വെളിയങ്കോട് പഞ്ചായത്തില്‍ 13 ഇടങ്ങളിലാണ് യന്ത്രങ്ങള്‍ തകരാറിലായത്. കൂടുതല്‍ സമയം അനുവദിക്കണമെന്ന് വിവിധ രാഷ്ട്രിയ കക്ഷികള്‍ ആവശ്യപ്പെട്ടു എങ്കിലും അധികൃതര്‍ അനുവദിച്ചില്ല. ആലംകോട് പഞ്ചായത്തില്‍ പത്തോളം കേന്ദ്രങ്ങളിലാണു വോട്ടിങ് മെഷിനുകള്‍ തകരാറിലായത്. ഒതളൂര്‍, കക്കിടപ്പുറം വാര്‍ഡുകളില്‍ എല്ലാ വോട്ടിങ് മെഷിനുകളും തകരാറിലായി.മണിക്കൂറുകളോളമാണ് വോട്ടിങ് തടസ്സപ്പെട്ടത്.
Next Story

RELATED STORIES

Share it