300 നാനോ തൊഴിലാളികള്‍ കസ്റ്റഡിയില്‍

അഹ്മദാബാദ്: സഹപ്രവര്‍ത്തകരെ സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച ഗുജറാത്തിലെ ടാറ്റ നാനോ കാര്‍ ഫാക്ടറിയിലെ 300ഓളം തൊഴിലാളികളെ പോലിസ് കസ്റ്റഡിയിലെടുത്തു. അനുമതിയില്ലാതെ തടിച്ചുകൂടിയതിനെതിരെയാണു നടപടി. സസ്‌പെന്‍ഷനിലായ 26 തൊഴിലാളികളെ തിരിച്ചെടുക്കണമെന്നാണ് ആവശ്യം. ഇതുസംബന്ധിച്ച് നടന്ന ചര്‍ച്ച പരാജയപ്പെട്ടു. ഫെബ്രുവരി 22 മുതല്‍ ഫാക്ടറിയിലെ 422 തൊഴിലാളികള്‍ സമരത്തിലാണ്. സമരം നിയമവിരുദ്ധമായി സംസ്ഥാനസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it