|    Sep 23 Sat, 2017 11:36 pm
FLASH NEWS

30 വനിതകള്‍ക്ക് ആദ്യ ഘട്ട പരിശീലനം; കുടുംബശ്രീ നിര്‍മാണരംഗത്തേക്ക്

Published : 2nd November 2016 | Posted By: SMR

തൃശൂര്‍:  കുടുംബശ്രീ വനിതകള്‍ നിര്‍മാണരംഗത്തേക്കും പ്രവര്‍ത്തനം വ്യാപ്പിക്കുന്നു. കെട്ടിട നിര്‍മാണ മേഖലയിലേക്കാണ് കുടുംബശ്രീ വനിതകള്‍ സധൈര്യം കടന്നു വരുന്നത്. തൃശൂര്‍ ജില്ലയിലെ വിവിധ സി ഡിഎസ്സുകളില്‍ നിന്നായി തെരഞ്ഞടുക്കപ്പെട്ട 30 വനിതകള്‍ക്ക് ആദ്യ ഘട്ടത്തില്‍ പരിശീലനം നല്‍കും. കോസ്റ്റ് ഫോര്‍ഡ് സ്ത്രീ ശക്തി പഠന കേന്ദ്രത്തിനാണ് ഒരു മാസം നീണ്ടു നില്‍ക്കുന്ന പരിശീലനത്തിന്റെ ചുമതല. കേരളപ്പിറവിയുടെ 60-ാം വാര്‍ഷികത്തില്‍ കുടുംബശ്രീ ആഭിമുഖ്യത്തില്‍ വനിതകള്‍ മാത്രമുളള “ കണ്‍സ്ട്രക്ഷന്‍ ടീം  “ രൂപീകരിക്കുകയാണ് ലക്ഷ്യം. പരിശീലന പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍ ഇന്ന് (നവംബര്‍ 2) രാവിലെ 10ന് കോസ്റ്റ് ഫോര്‍ഡ് ഹാളില്‍ നിര്‍വഹിക്കും.  തൊഴിലുറപ്പ് ജില്ലാ ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ എന്‍ വിനോദിനി വനിതാ മേസണ്‍മാര്‍ക്ക് തൊഴിലുറപ്പിലെ സാധ്യതകളെക്കുറിച്ചുളള ക്ലാസ്സും ഇതോടൊപ്പം നല്‍കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക