|    Feb 27 Mon, 2017 12:40 pm
FLASH NEWS

30 ലക്ഷത്തോളം പേരെ നാടുകടത്താന്‍ പദ്ധതിയില്ലെന്ന് പോള്‍ റയാന്‍

Published : 15th November 2016 | Posted By: SMR

വാഷിങ്ടണ്‍: 30 ലക്ഷത്തോളം അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തിനു പിന്നാലെ അത്തരത്തില്‍ ഒരു പദ്ധതിയില്ലെന്ന് പ്രതിനിധിസഭാ സ്പീക്കര്‍ പോള്‍ റയാന്‍. എംപിമാര്‍ ഇക്കാര്യം പദ്ധതിയിടുന്നില്ല. ട്രംപിനും അത്തരമൊരു പദ്ധതിയില്ലെന്നും മുതിര്‍ന്ന റിപബ്ലിക്കന്‍ പാര്‍ട്ടി നേതാവു കൂടിയായ റയാന്‍ സിഎന്‍എന്നിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ജനങ്ങളുടെ മനസ്സ് ശാന്തമാക്കേണ്ടതുണ്ട്. അതിനാണ് ഇപ്പോള്‍ പ്രാധാന്യം നല്‍കേണ്ടത്. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിന് അതിര്‍ത്തിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്- റയാന്‍ പറഞ്ഞു. മെക്‌സിക്കോ അതിര്‍ത്തിയില്‍ മതില്‍ കെട്ടുമെന്ന തന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു.
ഒബാമ കെയറുമായി ബന്ധപ്പെട്ട് ട്രംപിന്റെ തീരുമാനത്തോടും മെക്‌സിക്കോയില്‍ നിന്നുള്ള ഇറക്കുമതിക്ക് നികുതി വര്‍ധിപ്പിക്കുമെന്ന പ്രഖ്യാപനത്തോടും താന്‍ യോജിക്കുന്നതായും റയാന്‍ വ്യക്തമാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 23 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day