|    Jan 18 Wed, 2017 7:33 pm
FLASH NEWS

30 ലക്ഷത്തിന്റെ തട്ടിപ്പ്: പോലിസുകാരനും യുവതിയും അറസ്റ്റില്‍

Published : 7th August 2016 | Posted By: SMR

പന്തളം: ലക്ഷങ്ങളുടെ തട്ടിപ്പുനടത്തിയ കേസില്‍ പോലിസുകാരനും സഹായായ സ്ത്രീയും അറസ്റ്റില്‍. മാവേലിക്കര തഴക്കര കല്ലുമല വെട്ടുവേലില്‍ രഞ്ജു(31), ആലപ്പുഴ കൈനാടി പോലിസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലിസ് ഓഫീസര്‍ ആലപ്പുഴ താമരക്കുളം ഫസില്‍ മന്‍സിലില്‍ ഫസല്‍ഖാന്‍(42) എന്നിവരെയാണ് പന്തളം പോലിസ് അറസ്റ്റുചെയ്തത്. ഇവരുടെ സഹായി ചെങ്ങന്നൂര്‍ മുളക്കുഴ കോട്ടവടക്കേതില്‍ രഞ്ജികലയ്ക്കായി പോലിസ് തിരച്ചിലാരംഭിച്ചു. നിക്ഷേപിക്കുന്ന പണം ആറുമാസംകൊണ്ട് ഇരട്ടിയായി ലഭിക്കുമെന്നുപറഞ്ഞ് പലരില്‍ നിന്നായി 30 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്.
പന്തളം ചിത്രാ ആശുപത്രിക്കു സമീപം മുളങ്കിലേത്ത് ബംഗ്ലാവില്‍ വാടകയ്ക്കു താമസിച്ച് കഴിഞ്ഞ ഡിസംബര്‍ 22 മുതലാണ് തട്ടിപ്പു തുടങ്ങിയത്. 6 മാസം മുമ്പുവരെ ഇവര്‍ പന്തളം മന്നം ആയുര്‍വേദാശുപത്രിക്കു സമീപമാണ് വാടകയ്ക്കു താമസിച്ചിരുന്നത്. ഇവിടെ സമീപവാസികളായ സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ചശേഷം ഷെയര്‍ മാര്‍ക്കറ്റിലേക്ക് പണം നിക്ഷേപിച്ചാല്‍ ഇരട്ടി ലഭിക്കുമെന്നു പറഞ്ഞ് പ്രലോഭിപ്പിച്ച് തട്ടിപ്പു നടത്തിയത്. പലരില്‍ നിന്നും പലപ്പോഴായി 30 ലക്ഷം രൂപ വാങ്ങിയെങ്കിലും രേഖകളൊന്നും നല്‍കിയില്ല. ആറുമാസം കഴിഞ്ഞിട്ടും അടച്ച പണമോ രേഖകളോ ലഭിക്കാതിരുന്നതിനേ തുടര്‍ന്നാണ് മങ്ങാരം നെടിയമണ്ണില്‍ പുഷ്പവല്ലിയാണ് പന്തളം പോലിസില്‍ പരാതി നല്‍കിയത്. ഇവരുടെ 45,000 രൂപയാണ് നഷ്ടപ്പെട്ടത്. മങ്ങാരം കൊച്ചുവടക്കേതില്‍ സാലി ഡേവിഡില്‍ നിന്നും 5 ലക്ഷം, നിഷാ മന്‍സിലില്‍ ഷീജാ രാജന്റെ 6 ലക്ഷം, നെടിയമണ്ണില്‍ റീന റഹിമിന്റെ 6 ലക്ഷം, നെടിയമണ്ണില്‍ ഷംല നവാസിന്റെ ഒന്നര ലക്ഷം, പനയ്ക്കല്‍ റീനയുടെ 1 ലക്ഷം, തസ്ലീമ മന്‍സിലില്‍ റംസയുടെ 6 ലക്ഷം ഉള്‍പ്പെടെ നിരവധിപേരില്‍ നിന്നാണ് പണം വാങ്ങിയത്.
ഭാര്യെയയും രണ്ടു മക്കളെയും ഉപേക്ഷിച്ച് യുവതിക്കൊപ്പം രണ്ടുവര്‍ഷത്തിലേറെയായി താമസിക്കുന്ന ഫസല്‍ഖാന്‍ 8 മാസമായി അവധിയിലാണ്. അറസ്റ്റിലായ ഇരുവരെയും അടൂര്‍ കോടതിയില്‍ ഹാജരാക്കി. അടൂര്‍ ഡിവൈഎസ്പി എസ് റഫീക്കിന്റെ നിര്‍ദ്ദേശപ്രകാരം പന്തളം എസ്‌ഐ ടി സൂഫി, എഎസ്‌ഐ പ്രസന്നന്‍, സീനിയര്‍ സിവല്‍ പോലിസ് ഓഫീസര്‍ ഗോപന്‍, വനിതാ സിവില്‍ പോലിസ് ഓഫീസര്‍ വിദ്യ എന്നിവരുടെ സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. പന്തളം സിഐ ആര്‍ സുരേഷിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 24 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക