|    Nov 17 Sat, 2018 10:42 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

30 ന് വിരമിക്കുന്ന ജോയിന്റ് ആര്‍ടിഓ ജീവനക്കാരിക്ക് സസ്പെന്‍ഷന്‍

Published : 15th June 2017 | Posted By: fsq

 

തിരുവല്ല: സേവനത്തില്‍ നിന്നും ഈ മാസം 30ന് വിരമിക്കാനിരിക്കെ സര്‍ക്കാര്‍ ജീവനക്കാരിക്ക് സസ്‌പെന്‍ഷന്‍. തിരുവല്ല ജോയിന്റ് ആര്‍ടി ഓഫിസിലെ സീനിയര്‍ ക്ലാര്‍ക്ക് അടൂര്‍ സ്വദേശിനി കെ ഷീലയ്ക്കാണ് സസ്‌പെന്‍ഷന്‍. സാമ്പത്തിക തിരിമറിയെ തുടര്‍ന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറാണ് നടപടി സ്വീകരിച്ചത്. കഴിഞ്ഞ മൂന്ന് മാസക്കാലമായി ഡ്രൈവിങ് ലൈസന്‍സ്് പുതുക്കലുമായി ബന്ധപ്പെട്ട് ഈടാക്കുന്ന സര്‍ക്കാര്‍ ഫീസ് കൃത്യമായി വാങ്ങി രശീത് നല്‍കിയ ശേഷം, ആ രശീത് റദ്ദാക്കി കുറഞ്ഞ തുകയ്ക്ക് രശീത് ചമച്ച് തട്ടിപ്പ് നടത്തിയതായി ശ്രദ്ധയില്‍പ്പെട്ടതോടെ ജോയിന്റ് ആര്‍ടിഒ ആര്‍ രാജീവ് ബന്ധപ്പെട്ട സ്ഥാനങ്ങളിലേക്ക് നല്‍കിയ റിപോര്‍ട്ടിന്മേലാണ് നടപടി. ഇന്നലെ രാവിലെ ഓഫിസിലെത്തിയ ഷീലയ്ക്ക് ഉത്തരവ് കൈമാറുകയായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss