|    Nov 15 Thu, 2018 3:06 am
FLASH NEWS

30 കോടി രൂപയുടെ സമ്പൂര്‍ണ കുടിവെള്ള പദ്ധതി കൗണ്‍സില്‍ അംഗീകരിച്ചു

Published : 10th August 2016 | Posted By: SMR

തൊടുപുഴ: നഗരസഭയിലെ കുടിവെള്ള പ്രശ്‌നം പൂര്‍ണ്ണമായി പരിഹരിക്കാനു്ള്ള വാട്ടര്‍ അതോറിട്ടിയിട്ടുടെ പ്രോജക്ടിനു മുനിസിപ്പല്‍ കൗണ്‍സിലിന്റെ അംഗികാരം.ഇന്നലെ വൈകിട്ട് നാലിനു അടിയന്തിര കൗണ്‍സില്‍ യോഗത്തിലാണ്  തീരുമാനമെടുത്തത്.പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ നഗരസഭയിലെ കുടിവെള്ള ക്ഷാമം പൂര്‍ണ്ണമായി പരിഹരിക്കപ്പെടും.ഇതിനായ സര്‍ക്കാര്‍ 30 കോടി രൂപ തൊടുപുഴ മുനിസിപ്പാലിറ്റിയ്ക്ക് മാത്രമായി മാറ്റിവച്ചു.
ഡിസബറില്‍ ടെന്‍ഡര്‍ വിളിക്കും.2049ല്‍ തൊടുപുഴയിലെ ജനസംഖ്യ 80,000 കഴിയുമെന്നാണ് നഗരസഭയുടെ കണക്കുകൂട്ടല്‍.2049നെ ലക്ഷ്യമാക്കിയാണ് പദ്ധതി രൂപീകരിക്കുന്നത്.ഇപ്പോള്‍ ഒന്നിടവിട്ടുള്ള ദിവസങ്ങളിലാണ് ശുദ്ധജല വിതരണം നടത്തുന്നത്. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ 24 മണിക്കുറും തുടര്‍ച്ചയായി വെള്ളം വീടുകളിലെത്തിക്കാന്‍ വാട്ടര്‍ അതോറിറ്റിയ്ക്ക് കഴിയും.
ഇതിന്റെ ഭാഗമായി ബംഗ്ലാംകുന്ന്,കൊന്നയ്ക്കാമല,ഉറവപ്പാറ എന്നിവിടങ്ങളില്‍ ടാങ്ക് നിര്‍മ്മിക്കാനും നിലവിലുള്ള  പൊട്ടാനിക്കുന്നിലെ ടാങ്കിന്റെ സംഭരണശേഷി വര്‍ധിപ്പിക്കാനുമാണ് വാട്ടര്‍ അതോറിറ്റി ശ്രമം നടത്തുന്നത്.20 ലക്ഷം ലിറ്റര്‍ വെള്ളം ശേഖരിക്കുന്ന ഇവിടെ 30 ലക്ഷം ലിറ്റര്‍ ആയി ഉയര്‍ത്തും.കൂടാതെ നഗരസഭയുടെ കൈവശമുള്ള സ്ഥലങ്ങളില്‍ രണ്ട് ടാങ്കുകള്‍ കൂടി പണിയുന്നതോടെ ജലക്ഷാമം പൂര്‍ണ്ണമായി പരിഹരിക്കാനാകുമെന്നും വാട്ടര്‍ അതോറിറ്റി പറയുന്നു.മുനിസിപ്പാലിറ്റിയിലെ വാര്‍ഡുകളില്‍ നിന്നും രണ്ടു മാസം കുടുമ്പോള്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് മുനിസിപ്പല്‍ ഗോഡൗണില്‍ സംഭരിക്കാനും തീരുമാനമെടുത്ത് എനര്‍ജി മനേജ്‌മെന്റുമായി കൂടിച്ചേര്‍ന്ന് എല്‍ഇഡി ബല്‍ബുകള്‍ നഗരത്തിലുടനീളം സ്ഥാപിക്കാനും,അതുവഴി കറന്റ് ബില്‍ കുറയ്ക്കാനാവുമെന്നും ഇതിനായി എനര്‍ജി മനേജുമെന്റുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനും കൗണ്‍സില്‍ യോഗത്തില്‍ ധാരണയായി.ഇതിനു പുറമെ നഗരത്തിലെ മാലിന്യപ്രശ്‌നത്തിനു പരിഹരം കാണാന്‍ പ്ലാസ്റ്റിക് നിര്‍മാര്‍ജന യൂണിറ്റ് ആരംഭിക്കാനും കൗണ്‍സിലില്‍ ആലോചന നടന്നു.
ഒരു വാര്‍ഡില്‍ മൂന്നു ശേഖരണ യൂനിറ്റുകളെങ്കിലും സ്ഥാപിച്ച് പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാനാണു പദ്ധതി. ബസ് സ്റ്റാന്‍ഡിലെയും നഗരത്തിലെ പൊതു സ്ഥലങ്ങളിലെയും പ്ലാസ്റ്റിക് മാലിന്യം നീക്കാന്‍ അടിയന്തിര നടപടികള്‍ കൈക്കൊള്ളും.
മാസങ്ങളായി തെളിയാതിരുന്ന മുതലിയാര്‍മഠം,കീരിക്കോട് എന്നിവടങ്ങളിലെ ഹൈമാസ് ലൈറ്റുകള്‍ തിങ്കളാഴ്ച വൈകുന്നേരം തെളിഞ്ഞതായി കൗണ്‍സില്‍ അംഗം ഷാഹുല്‍ ഹമീദ് പറഞ്ഞു.
ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിച്ചതില്‍ അഴിമതിയുണ്ടെന്നാരോപിച്ച് തിങ്കളാഴ്ച കൗണ്‍സില്‍ യോഗത്തില്‍ ഷാഹുല്‍ ഹമീദ് കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. വൈസ് ചെയര്‍മാന്റെ അധ്യക്ഷതയിലായിരുന്നു കൗണ്‍സില്‍ ചേര്‍ന്നത്. ചെയര്‍പേഴ്‌സണ്‍ സഫിയ ജബാര്‍ ശാരീരിക അസ്വസ്ഥതകള്‍ മൂലം കൗണ്‍സിലില്‍ നിന്നും വിട്ടുനിന്നിരുന്നു. 22അംഗങ്ങള്‍ മാത്രമാണ് ഇന്നലെ കൗണ്‍സിലില്‍ പങ്കെടുത്തത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss