|    Oct 19 Thu, 2017 3:53 am
FLASH NEWS

30 കോടിയുടെ വ്യാജ ചെക്ക്: യുവതിക്കെതിരേ കേസ്

Published : 2nd December 2016 | Posted By: SMR

കാസര്‍കോട്: ഗ്യാസ് ഏജന്‍സി ഉടമയായ വനിത നല്‍കിയ 30.53 കോടിയുടെ ചെക്ക് വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പോലിസ് കേസെടുത്തു. ഫെഡറല്‍ ബാങ്ക് ഉപ്പള ശാഖയിലെ മാനേജര്‍ മഹേഷ് മാധവന്റെ പരാതിയിലാണ് കേസെടുത്തത്.മംഗല്‍പാടി നയാബസാറിലെ ഉപ്പള ഇന്ത്യന്‍ ഏജന്‍സി പ്രൊപ്രൈറ്റര്‍  ഇ സനിലക്കെതിരെയാണ് കേസ്. ഗ്യാസ് ഏജന്‍സി തുടങ്ങാനുള്ള നടപടിക്രമങ്ങളുടെ ഭാഗമായാണ് ചെക്ക് ബാങ്കില്‍ നല്‍കിയത്. എന്നാല്‍ ഇതേ നമ്പറിലുള്ള ചെക്കില്‍ നിന്ന് നേരത്തെ പണം കൈമാറിയതായി വിവരംലഭിച്ചതിനെ തുടര്‍ന്നാണ് പരാതി നല്‍കിയത്. ഇത് സംബന്ധിച്ച് ആര്‍ബിഐക്കും റിപോര്‍ട്ട് നല്‍കി. ചെക്ക് ലീഫ് വ്യാജമായി നിര്‍മിച്ചതാണെന്ന് സംശയിക്കുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക