|    Jan 24 Tue, 2017 4:43 am

30 കുപ്പി വിദേശമദ്യവുമായി യുവാവ് പിടിയില്‍

Published : 20th April 2016 | Posted By: SMR

താമരശ്ശേരി: 30 കുപ്പി വിദേശ മദ്യവുമായി യുവാവ് പിടിയില്‍. ചമല്‍ പൂവന്‍ മല രഞ്ജിത്തി (29)നെയാണ് വില്‍പനക്ക് കൊണ്ടുവന്ന വിദേശമദ്യവുമായി താമരശ്ശേരി എക്‌സൈസ് അധികൃതര്‍ പിടികൂടിയത്. ഇയാള്‍ ഉപയോഗിച്ച യമഹ സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തു. താമരശ്ശേരി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി എ സഹദുള്ളയുടെ നേതൃത്വത്തില്‍ കൊട്ടാരക്കോത്ത് നടത്തിയ വാഹന പരിശോധനക്കിടയിലാണ് ഇയാള്‍ പിടിയിലായത്.
തിരുവമ്പാടിയില്‍ നിന്നും മദ്യം വാങ്ങി ചമലില്‍ വിതരണത്തിനു കൊണ്ടുവരുന്നവഴിയാണ് എക്‌സൈസിന്റെ പിടിയില്‍ പെടുന്നത്. ഒരുമാസത്തിനിടയില്‍ താമരശ്ശേരിയിലും പരിസരങ്ങളിലുമായി മൂന്ന് പേരില്‍ നിന്നായി നൂറോളം കുപ്പി വിദേശ മദ്യവും മൂന്ന് വാഹനങ്ങളും എക്‌സൈസ് അധികൃതര്‍ പിടികൂടിയിരുന്നു. തിരഞ്ഞെടുപ്പ് അടുക്കുന്നതിന്റെ ഭാഗമായി പരിശോധന കര്‍ശനമാക്കിയതായി അധികൃതര്‍ പറഞ്ഞു.
വിവിധ സ്ഥലങ്ങളില്‍ നിന്നും മദ്യം ശേഖരിച്ചു ആവശ്യക്കാര്‍ക്കെത്തിച്ചു കൊടുക്കുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാളെന്ന് എക്‌സൈസ് അധികൃതര്‍ വ്യക്തമാക്കി.കോടതിയില്‍ ഹാജറാക്കിയ ഇയാളെ റിമാന്റ് ചെയ്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 40 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക