|    Apr 30 Sun, 2017 10:46 am
FLASH NEWS

30 ഔഡി എ3 കാറുകളുമായി കല്യാണ്‍ ജ്വല്ലേഴ്‌സ്

Published : 21st April 2017 | Posted By: fsq

 

ഖത്തര്‍: പ്രമുഖ ജ്വല്ലറി ബ്രാന്‍ഡായ കല്യാണ്‍ 30 ഔഡി എ3 കാറുകള്‍ ഉപയോക്താക്കള്‍ക്ക് സമ്മാനമായി നല്‍കുന്ന ആഗോള പ്രമോഷന് തുടക്കമിട്ടു. ആഭരണ വ്യവസായരംഗത്ത് ഇതാദ്യമായാണ് ഇത്തരമൊരു വമ്പന്‍ പ്രചാരണപദ്ധതി.ഏപ്രില്‍ 10 മുതല്‍ ജൂണ്‍ 9 വരെ യുഎഇ, ഖത്തര്‍, കുവൈത്ത്, ഇന്ത്യ എന്നിവിടങ്ങളിലാണ് പ്രമോഷന്‍ ലഭ്യമാവുക. കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ ജിസിസിയിലെയും ഇന്ത്യയിലെയും ഷോറൂമുകളില്‍നിന്ന് ആഭരണങ്ങള്‍ വാങ്ങി പ്രമോഷനില്‍ പങ്കെടുക്കാം. 500 റിയാലിന് ആഭരണങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഒരു കൂപ്പണും ഡയമണ്ട് ആഭരണങ്ങള്‍ വാങ്ങുന്നവര്‍ക്ക് രണ്ട് കൂപ്പണും ലഭിക്കും. 2500 റിയാലിന് സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്ന ഉപയോക്താക്കള്‍ക്ക് സൗജന്യമായി ഒരു സ്വര്‍ണനാണയം ലഭിക്കും. 2500 റിയാലിന് ഡയമണ്ട് ആഭരണങ്ങള്‍ വാങ്ങുന്നവര്‍ക്ക് സൗജന്യമായി രണ്ട് സ്വര്‍ണ നാണയങ്ങള്‍ സ്വന്തമാക്കാം. മെഗാ നറുക്കെടുപ്പിലൂടെയാണ് വിജയികളെ കണ്ടെത്തുന്നത്. മതിപ്പുളവാക്കുന്ന ഷോപ്പിംഗ് അനുഭവം ഒരുക്കാനും ഉപയോക്താക്കള്‍ക്ക് പര്‍ച്ചേസില്‍നിന്ന് പരമാവധി മൂല്യം ലഭ്യമാക്കാനുമാണ് എപ്പോഴും ശ്രമിച്ചുവരുന്നതെന്ന് പദ്ധതി പ്രഖ്യാപിച്ചുകൊണ്ട് കല്യാണ്‍ ജ്വല്ലേഴ്‌സ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ടി എസ് കല്യാണരാമന്‍ പറഞ്ഞു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day