30 ലക്ഷം ടണ്‍ പയര്‍വര്‍ഗങ്ങള്‍ ഇറക്കുമതി ചെയ്യും

ന്യൂഡല്‍ഹി: പയര്‍വര്‍ഗങ്ങളുടെ വില കിലോയ്ക്ക് 200 രൂപയില്‍ എത്തിനില്‍ക്കെ 30 ലക്ഷം ടണ്‍ പയറിനങ്ങളുടെ ഇറക്കുമതി കരാറില്‍ വ്യാപാരികള്‍ ഒപ്പുവച്ചു. വരള്‍ച്ച കാരണം ജൂലൈ-ജൂണ്‍ വിളസീസണില്‍ 170.6 ലക്ഷം ടണ്‍ പയര്‍വര്‍ഗങ്ങള്‍ മാത്രമേ ഉല്‍പാദിപ്പിക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ. 230 മുതല്‍ 240 വരെ ലക്ഷം ടണ്‍ പയറിനങ്ങളാണ് രാജ്യത്തിനാവശ്യം. കഴിഞ്ഞ വര്‍ഷം 57.9 ലക്ഷം ടണ്‍ പയര്‍വര്‍ഗങ്ങളാണ് ഇറക്കുമതി ചെയ്തത്. ഇപ്പോള്‍ ഒപ്പുവച്ച കരാര്‍പ്രകാരം 30 ലക്ഷം ടണ്‍ അടുത്ത ആഗസ്ത് മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ ലഭിച്ചുതുടങ്ങുമെന്ന് ഇന്ത്യന്‍ പള്‍സസ് ആന്റ് ഗ്രെയിന്‍സ് അസോസിയേഷന്‍ വൈസ് ചെയര്‍മാന്‍ ബിമല്‍ കോത്താരി അറിയിച്ചു.
Next Story

RELATED STORIES

Share it