30 തിമിംഗലങ്ങളുടെ ജഡങ്ങള്‍ തീരത്തടിഞ്ഞു

തൂത്തുക്കുടി: മുപ്പതോളം തിമിംഗലങ്ങളുടെ ജഡങ്ങള്‍ തൂത്തുക്കുടിയില്‍ തീരത്തടിഞ്ഞു. ഏകദേശം 250 എണ്ണം തീരക്കടലില്‍ കുടുങ്ങിക്കിടക്കുന്നുമുണ്ട്. ഇവയെ ആഴക്കടലിലേക്കു വിടുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ബാലില്‍ വിഭാഗത്തില്‍പ്പെടുന്ന തിമിംഗലങ്ങളാണ് കുടുങ്ങിക്കിടക്കുന്നത്.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ മത്സ്യബന്ധനവകുപ്പ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. സംഭവം അസ്വാഭാവികമാണെന്നും അന്വേഷിച്ചുവരുകയാണെന്നും സമുദ്ര ശാസ്ത്രജ്ഞന്‍ വേലുമണി പറഞ്ഞു. മലിനീകരണമോ നേവിയുടെ സോണാര്‍ ഉപകരണങ്ങളുടെ ഉപയോഗമോ ആവാം കാരണമെന്ന് തുത്തുക്കുടി മത്സ്യബന്ധന വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ അമന്‍ സേവൂര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it