Flash News

30 വയസ്സിനു മുകളിലുള്ളവരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും



ന്യൂഡല്‍ഹി: രാജ്യത്തെ നൂറ് ജില്ലകളിലെ 30 വയസ്സിനു മുകളിലുള്ള എല്ലാ പൗരന്‍മാരെയും വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഡ. സാര്‍വത്രിക പരിശോധനയുടെയും പകര്‍ച്ച വ്യാധിയല്ലാത്ത അഞ്ചുരോഗങ്ങളുടെ നിയന്ത്രണത്തിന്റേയും ഭാഗമായിട്ടാണ് ഈ നടപടി. ഈ പരിപാടിയുടെ ദേശീയതല പരിശീലനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. രോഗത്തിന്റെ തോത് കുറയ്ക്കുന്നതിന് രാജ്യത്തിലെ 50 കോടി ജനങ്ങളെ പടിപടിയായി പരിപാടിയില്‍ ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു. രക്തസമ്മര്‍ദം, പ്രമേഹം, മൂന്നുതരം അര്‍ബുദം എന്നിവ ഉള്‍പ്പെടുന്നതാണ് അഞ്ച് രോഗങ്ങള്‍. 2017ലെ ദേശീയ ആരോഗ്യ നയത്തിലുള്‍പ്പെടുന്ന എല്ലാ കുട്ടികള്‍ക്കും പതിനൊന്നും രോഗങ്ങളെ തടയുന്ന വാക്‌സിന്‍ നല്‍കുമെന്നും മന്ത്രി അറിയിച്ചു.
Next Story

RELATED STORIES

Share it