kasaragod local

30 മാതൃകാ പോളിങ് സ്റ്റേഷനുകള്‍

കാസര്‍കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലായി 30 മാതൃകാ പോളിങ് സ്റ്റേഷനുകള്‍ ഒരുക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ ഇ ദേവദാസന്‍ പറഞ്ഞു. ഒരു നിയോജക മണ്ഡലത്തില്‍ ആറ് മാതൃകാ പോളിങ് സ്റ്റേഷനുകളാണ് ഒരുക്കുക.
മാതൃകാ പോളിങ് സ്റ്റേഷനുകളില്‍ വോട്ടര്‍മാരെ സ്വാഗതം ചെയ്യുന്ന ബോര്‍ഡുകള്‍ സ്ഥാപിക്കും. ഒന്നിലധികം ബൂത്തുകള്‍ ഉണ്ടെങ്കില്‍ കവാടത്തില്‍ തന്നെ ബൂത്തുകളെക്കുറിച്ച് വ്യക്തമാക്കുന്ന ലൊക്കേഷന്‍ മാപ്പുകളുണ്ടാകും.
വോട്ടിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന മുദ്രാവാക്യങ്ങള്‍ പ്രദര്‍ശിപ്പിക്കും. ബിഎല്‍ഒമാരുടെ ഹെല്‍പ്പ് ഡെസ്‌കും ഉണ്ടായിരിക്കും. കൂടാതെ ബൂത്ത്തല ഉദ്യോഗസ്ഥനും 50 സമ്മതിദായകര്‍ക്കും കസേരകളും തണലൊരുക്കാനുള്ള സൗകര്യവുമൊരുക്കും.
ഇലക്ഷന്‍ കമ്മീഷന്റെ ലോഗോ പതിച്ച വൃത്തിയുള്ള വോട്ടിങ് കംപാര്‍ട്ടുമെന്റുകള്‍ മാതൃകാ പോളിങ് സ്റ്റേഷനുകളുടെ സവിശേഷതയാണ്. ഒരേ പോളിങ് സ്റ്റേഷനുകളില്‍ രണ്ട് ബൂത്തുകള്‍ തമ്മില്‍ വേര്‍തിരിക്കുന്നതിന് ബാരിക്കേഡുകള്‍ ഉണ്ടായിരിക്കും. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം ടേ ായ്‌ലറ്റുകളും ഉണ്ടായിരിക്കു ം. ഡിസ്‌പോസിബിള്‍ ഗ്ലാസ്സ് ഉള്‍പ്പെടെയുള്ള കുടിവെള്ളസൗകര്യമൊരുക്കും.
ചെടിച്ചട്ടികള്‍, പ്രഥമ ശുശ്രൂഷ സൗകര്യം ഏര്‍പ്പെടുത്തും. ചൂടിനെ അതിജീവിക്കാനുള്ള ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍, വീല്‍ചെയര്‍, റാംപ്, ഹെല്‍പ്പ്‌ലൈന്‍ നമ്പറുകള്‍, നിര്‍ദ്ദേശങ്ങള്‍ രേഖപ്പെടുത്താനുള്ള പ്രത്യേക സൗകര്യം, വയോജനങ്ങള്‍ക്കും അംഗപരിമിതര്‍ക്കും പ്രത്യേകം വാഹനം തുടങ്ങിയവ ലഭ്യമാക്കും.
മുതിര്‍ന്ന പൗരന്മാരെ സഹായിക്കാന്‍ എസ്പിസി, എന്‍സിസി, സ്‌കൗട്ട് ആന്റ് ഗൈഡുകളുടെ സൗകര്യം ലഭ്യമാക്കും. പുറത്തേക്കിറങ്ങുന്ന വഴിയില്‍ ജനാധിപത്യത്തെ ശക്തിപ്പെടുത്ത ാന്‍ സഹായിച്ചതിന് നന്ദി അറിയിച്ചു കൊണ്ടുള്ള ബോര്‍ഡുകളും സ്ഥാപിക്കും. പോളിങ് ബൂത്തില്‍ വോട്ടര്‍മാര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കിക്കൊണ്ട് സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.

മുതിര്‍ന്ന പൗരന്മാരെ സഹായിക്കാന്‍ എസ്പിസി, എന്‍സിസി, സ്‌കൗട്ട് ആന്റ് ഗൈഡുകളുടെ സൗകര്യം ലഭ്യമാക്കും. പുറത്തേക്കിറങ്ങുന്ന വഴിയില്‍ ജനാധിപത്യത്തെ ശക്തിപ്പെടുത്ത ാന്‍ സഹായിച്ചതിന് നന്ദി അറിയിച്ചു കൊണ്ടുള്ള ബോര്‍ഡുകളും സ്ഥാപിക്കും. പോളിങ് ബൂത്തില്‍ വോട്ടര്‍മാര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കിക്കൊണ്ട് സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. 30 മാതൃകാ പോളിങ് സ്റ്റേഷനുകള്‍
കാസര്‍കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലായി 30 മാതൃകാ പോളിങ് സ്റ്റേഷനുകള്‍ ഒരുക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ ഇ ദേവദാസന്‍ പറഞ്ഞു. ഒരു നിയോജക മണ്ഡലത്തില്‍ ആറ് മാതൃകാ പോളിങ് സ്റ്റേഷനുകളാണ് ഒരുക്കുക.
മാതൃകാ പോളിങ് സ്റ്റേഷനുകളില്‍ വോട്ടര്‍മാരെ സ്വാഗതം ചെയ്യുന്ന ബോര്‍ഡുകള്‍ സ്ഥാപിക്കും. ഒന്നിലധികം ബൂത്തുകള്‍ ഉണ്ടെങ്കില്‍ കവാടത്തില്‍ തന്നെ ബൂത്തുകളെക്കുറിച്ച് വ്യക്തമാക്കുന്ന ലൊക്കേഷന്‍ മാപ്പുകളുണ്ടാകും.
വോട്ടിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന മുദ്രാവാക്യങ്ങള്‍ പ്രദര്‍ശിപ്പിക്കും. ബിഎല്‍ഒമാരുടെ ഹെല്‍പ്പ് ഡെസ്‌കും ഉണ്ടായിരിക്കും. കൂടാതെ ബൂത്ത്തല ഉദ്യോഗസ്ഥനും 50 സമ്മതിദായകര്‍ക്കും കസേരകളും തണലൊരുക്കാനുള്ള സൗകര്യവുമൊരുക്കും.
ഇലക്ഷന്‍ കമ്മീഷന്റെ ലോഗോ പതിച്ച വൃത്തിയുള്ള വോട്ടിങ് കംപാര്‍ട്ടുമെന്റുകള്‍ മാതൃകാ പോളിങ് സ്റ്റേഷനുകളുടെ സവിശേഷതയാണ്. ഒരേ പോളിങ് സ്റ്റേഷനുകളില്‍ രണ്ട് ബൂത്തുകള്‍ തമ്മില്‍ വേര്‍തിരിക്കുന്നതിന് ബാരിക്കേഡുകള്‍ ഉണ്ടായിരിക്കും. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം ടേ ായ്‌ലറ്റുകളും ഉണ്ടായിരിക്കു ം. ഡിസ്‌പോസിബിള്‍ ഗ്ലാസ്സ് ഉള്‍പ്പെടെയുള്ള കുടിവെള്ളസൗകര്യമൊരുക്കും.
ചെടിച്ചട്ടികള്‍, പ്രഥമ ശുശ്രൂഷ സൗകര്യം ഏര്‍പ്പെടുത്തും. ചൂടിനെ അതിജീവിക്കാനുള്ള ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍, വീല്‍ചെയര്‍, റാംപ്, ഹെല്‍പ്പ്‌ലൈന്‍ നമ്പറുകള്‍, നിര്‍ദ്ദേശങ്ങള്‍ രേഖപ്പെടുത്താനുള്ള പ്രത്യേക സൗകര്യം, വയോജനങ്ങള്‍ക്കും അംഗപരിമിതര്‍ക്കും പ്രത്യേകം വാഹനം തുടങ്ങിയവ ലഭ്യമാക്കും.
മുതിര്‍ന്ന പൗരന്മാരെ സഹായിക്കാന്‍ എസ്പിസി, എന്‍സിസി, സ്‌കൗട്ട് ആന്റ് ഗൈഡുകളുടെ സൗകര്യം ലഭ്യമാക്കും. പുറത്തേക്കിറങ്ങുന്ന വഴിയില്‍ ജനാധിപത്യത്തെ ശക്തിപ്പെടുത്ത ാന്‍ സഹായിച്ചതിന് നന്ദി അറിയിച്ചു കൊണ്ടുള്ള ബോര്‍ഡുകളും സ്ഥാപിക്കും. പോളിങ് ബൂത്തില്‍ വോട്ടര്‍മാര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കിക്കൊണ്ട് സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it