Idukki local

30 പിന്നാക്ക സമുദായങ്ങളെക്കൂടി ഒഇസി വിഭാഗത്തില്‍ ഉള്‍പ്പെടുത്തണം



അടിമാലി: ഒരു വര്‍ഷം മുന്‍പ് സംസ്ഥാന സര്‍ക്കാര്‍ ഒഇസി ആനുകൂല്യത്തിന് അര്‍ഹത പ്രഖ്യാപിച്ച കേരളത്തിലെ 30 ഹിന്ദു പിന്നോക്ക സമുദായങ്ങളെ കൂടി ഒഇസി വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ശ്രീരാമ വിലാസം ചവളര്‍ സൊസൈറ്റി സംസ്ഥാന വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു.നിലവില്‍ ഒഇസി ആനുകൂല്യത്തിന് അര്‍ഹതയുണ്ടെങ്കിലും ഒബിസി വിഭാഗത്തില്‍ തന്നെ തുടരുന്നതിനാല്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് സാങ്കേതിക തടസങ്ങള്‍ ഉണ്ടാകുന്നുണ്ടെന്നു സമ്മേളനം ചൂണ്ടിക്കാട്ടി. സംസ്ഥാന പ്രസിഡന്റ് പ്രഫ. പി വി പീതാംബരന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ അശോകന്‍ എന്നിവര്‍ സമ്മേളന ഉദ്ഘാടനം നിര്‍വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പ്രഭാകരന്‍ മാച്ചാമ്പിള്ളി പതാക ഉയര്‍ത്തിയതോടെയാണ് സമ്മേളനത്തിന് തുടക്കമായത്. സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍ കെ അശോകന്‍ അധ്യക്ഷത വഹിച്ചു. ദേശീയ ഹാമര്‍ ത്രോ മല്‍സരത്തില്‍ റെക്കോഡോടെ സ്വര്‍ണ്ണ മെഡല്‍ ലഭിച്ച പാലക്കാട് യൂണിയനിലെ എം ശ്രീവിശ്വയെ ആദരിച്ചു. അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്മിത മുനിസ്വാമി മുഖ്യ പ്രഭാഷണം നടത്തി. നന്ദന റെജി, ആര്‍ദ്ര ബാബു, അഭിജിത് കെ ബൈജു, എന്‍ എസ്. അശ്വിന്‍ ദേവ് , സി വി ശില്‍പ്പ, സുജിഷ സുരേഷ്, കെ സി യദുകൃഷ്ണ, അഖില്‍ രാജന്‍ എന്നിവര്‍ക്ക് വിദ്യാഭ്യാസ പുരസ്‌കാരം സമ്മാനിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ബാബു കോട്ടമറ്റം, സംസ്ഥാന സെക്രട്ടറിമാരായ ബൈജു കെ മാധവന്‍, എന്‍ മുത്തുകുമാര്‍ പാലക്കാട്, കെ വി ജയരാജ്, വി എന്‍ ജിബീഷ്‌കുമാര്‍, സി ഇ ശശി, സംസ്ഥാന ട്രഷറര്‍ എം വി ഗോപി, യുവജന വിഭാഗം സംസ്ഥാന പ്രസിഡ ന്റ് എം കെ രാജീവ്, സംസ്ഥാന സെക്രട്ടറി സി എസ് വിനീഷ്, വനിത വിഭാഗം സംസ്ഥാന പ്രസിഡന്റ് ഷീല കൃഷ്ണന്‍, സംസ്ഥാന സെക്രട്ടറി കാര്‍ത്ത്യായനി നാരായണന്‍, സംസ്ഥാന മീഡിയ കണ്‍വീനര്‍ ലാലുമോന്‍ ചാലക്കുടി, സംസ്ഥാന ഓഡിറ്റര്‍ പി കെ രാമന്‍, ബാലസംഘം സംസ്ഥാന കോ ഓഡിനേറ്റര്‍ കെ ജി കുട്ടപ്പന്‍, സംസ്ഥാന ദേവസ്വം സെക്രട്ടറി സി.ആര്‍. വിജയന്‍, സംസ്ഥാന മൈക്രോ കണ്‍വീനര്‍ രജനി തമ്പി, സ്വാഗതസംഘം കണ്‍വീനര്‍ എം. കെ. മോഹനന്‍, യൂണിയന്‍ പ്രസിഡന്റുമാരായ കെ.എന്‍. ബോസ്, പി.വി. ബാലന്‍, കെ.വി. ഗോപി, പി.വി. രാജന്‍, എന്‍.വി. ജയന്‍, ലക്ഷ്മി നാരായണന്‍ ആലത്തൂര്‍, കെ.എ. സതീഷ്, എസ്. ശിവദാസ്, യൂണിയന്‍ സെക്രട്ടറിമാരായ പി.കെ അനില്‍, പി.ആര്‍. അയ്യപ്പന്‍, കെ.കെ. സിബി, ബാബു പനംകൂട്ടത്തില്‍, കെ. എസ്. അഖില്‍, വി.വി. സത്യന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it