thrissur local

30 കോടിയുടെ നിക്ഷേപത്തട്ടിപ്പ്: ട്രേഡ് ലിങ്ക് കുറീസില്‍ തെളിവെടുപ്പ് നടത്തി

തൃപ്രയാര്‍: നിക്ഷേപത്തിന്റെ മറവില്‍ മുപ്പത് കോടിയുടെ തട്ടിപ്പ് നടത്തിയ കേസില്‍ ട്രേഡ് ലിങ്ക് കുറീസിന്റെ തൃപ്രയാറിലെ ഹെഡോഫീസില്‍ െ്രെകംബ്രാഞ്ച് സംഘം തെളിവെടുപ്പ് നടത്തി.കഴിഞ്ഞദിവസം അറസ്റ്റിലായ ട്രേഡ് ലിങ്ക് ചെയര്‍മാന്‍ മനോജ് കുറുവത്തെന്ന സെന്‍സായ് മനോജിനെ ഹെഡോഫീസില്‍ എത്തിച്ചായിരുന്നു തെളിവെടുപ്പ്.
െ്രെകംബ്രാഞ്ചിന്റെ അപേക്ഷ പ്രകാരം കഴിഞ്ഞദിവസം മനോജിനെ കോടതി ഏഴുദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടിരുന്നു. തൃപ്രയാറിലെ ഹെഡോഫീസില്‍ അന്വേഷണ ഉദ്യോഗസ്ഥനായ െ്രെകംബ്രാഞ്ച് ഡി.വൈ.എസ്.പി ഫ്രാന്‍സീസ് ഷെല്‍ബിയുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ് നടത്തിയത്.
മുപ്പതു കോടി രൂപയുടെ ട്രേഡ് ലിങ്ക് തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യപ്രതി സെന്‍സായ് മനോജി(54)നെ  ജില്ലാ െ്രെകംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘമാണ് പിടികൂടിയത്. ജില്ലയിലെ വിവിധ സ്‌റ്റേഷന്‍ പരിധികളിലായി 30 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തി ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു ഇയാള്‍. ജില്ലയുടെ വിവിധ സ്ഥലങ്ങളില്‍ ബ്രാഞ്ച് ഓഫീസുകള്‍ ഉണ്ടായിരുന്ന ട്രേഡ് ലിങ്ക് ഗ്രൂപ്പ് ഓഫ് കമ്പനീസ് എന്ന സ്ഥാപനത്തിന്റെ പേരിലാണ് പ്രതികള്‍ തട്ടിപ്പ് നടത്തിയിരുന്നത്.
പൊതുജനങ്ങളില്‍ നിന്നും ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്ത് വന്‍ തുകകള്‍ ഡെപ്പോസിറ്റായി സ്വീകരിച്ച് കാലാവധി കഴിഞ്ഞപ്പോള്‍ ഡെപ്പോസിറ്റ് ചെയ്തവര്‍ക്ക് പണം തിരികെ നല്‍കാതെ കമ്പനിയുടെ പാര്‍ട്ണര്‍മാര്‍ മുങ്ങുകയാണുണ്ടായത്.
ഈ കമ്പനിയുടെ തന്നെ പേരില്‍ കുറികള്‍ നടത്തി കുറിവിളിച്ചവര്‍ക്കും കുറി നറുക്ക് കിട്ടിയവര്‍ക്കും പൈസ കൊടുക്കാതെയാണ് ഇവര്‍ മുങ്ങിയത്.
പരാതികളെ തുടര്‍ന്ന് നടത്തി അന്വേഷണത്തില്‍ പാര്‍ട്ണര്‍മാരായ സജീവന്‍, തോമസ് എന്നിവരെ പോലിസ് അറസ്റ്റു ചെയ്തിരുന്നു.
എന്നാല്‍ കേസിലെ മുഖ്യപ്രതിയും കമ്പനി ചെയര്‍മാനുമായ മനോജ് നാടുവിട്ടു. അന്വേഷണസംഘം ഇയാളെ പിന്തുടര്‍ന്ന് സാഹസികമായി പിടികൂടുകയുമായിരുന്നു. ജില്ലയിലെ വിവിധ സ്‌റ്റേഷനുകളിലായി ട്രേഡ് ലിങ്ക് കമ്പനി തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ടായിരത്തോളം പരാതികളും 140ലധികം കേസുകളുമുണ്ട്.
Next Story

RELATED STORIES

Share it