30 അഭയാര്‍ഥികളെ പാകിസ്താന്‍ തിരിച്ചയച്ചു

ഇസ്‌ലാമാബാദ്: ഗ്രീസില്‍ നിന്നു കയറ്റിവിട്ട 30 അഭയാര്‍ഥികളെ തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കാത്തതിനെത്തുടര്‍ന്ന് പാകിസ്താന്‍ തിരിച്ചയച്ചു. കഴിഞ്ഞ ദിവസം ഏതന്‍സില്‍ നിന്നെത്തിയ സംഘത്തില്‍പ്പെട്ടവരെയാണ് തിരിച്ചയച്ചത്. മതിയായ രേഖകള്‍ ഹാജരാക്കിയ 19 പേരെ രാജ്യത്തു തങ്ങാന്‍ അനുവദിച്ചതായും മറ്റുള്ളവരെ ഏതന്‍സിലേക്കു തന്നെ തിരിച്ചയച്ചതായും പാക് അധികൃതര്‍ അറിയിച്ചു.
സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട് യുറസ്റ്റാറ്റിന്റെ കണക്കുപ്രകാരം ഏറ്റവും കൂടുതല്‍ പേര്‍ പലായനം ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് പാകിസ്താന്‍. അനധികൃത പാകിസ്താനി അഭയാര്‍ഥികളെ പുനരധിവസിപ്പിക്കുന്നതു സംബന്ധിച്ച് യൂറോപ്യന്‍ യൂനിയനുമായുണ്ടാക്കിയ കരാര്‍ പാകിസ്താന്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. കരാര്‍ ദുരുപയോഗം ചെയ്യുന്നുവെന്നാണ് പാക് ആരോപണം.
Next Story

RELATED STORIES

Share it