|    Oct 27 Thu, 2016 12:48 am
FLASH NEWS

30ഓളം മോഷണകേസുകളിലെ പ്രതി പിടിയില്‍

Published : 29th July 2016 | Posted By: SMR

മുക്കം: ക്ഷേത്രങ്ങളും കോവിലകങ്ങളും കടകളും കുത്തിതുറന്ന് മോഷണം പതിവാക്കിയ 30ഓളം കേസുകളിലെ പ്രതി തിരുവമ്പാടിയില്‍ അറസ്റ്റിലായി.
വയനാട് കല്‍പ്പറ്റ കോട്ടത്തറ സ്വദേശി തൊമ്മന്‍ വളപ്പില്‍ ഹംസ(35)യാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ മൂന്നോടെ മോഷ്ടിച്ച ബൈക്കുമായി തിരുവമ്പാടി കുരിശുപള്ളി ജങ്ഷനില്‍ വച്ച് പോലിസിന്റേയും താമരശേരി ഡിവൈഎസ്പി ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡിന്റെയും പിടിയിലായത്. കോഴിക്കോട്, മലപ്പുറം, തൃശൂര്‍, പാലക്കാട് ജില്ലകളിലെ വിവിധ പോലിസ് സ്‌റ്റേഷനുകളില്‍ ഇയാള്‍ക്കെതിരേ കേസുണ്ട്. മുമ്പ് ഇയാള്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. 25ാം വയസ്സില്‍ പഴയ സാധനങ്ങള്‍ മോഷ്ടിച്ച് വില്‍പ്പന നടത്തിയാണ് ഹംസയുടെ തുടക്കം. പിന്നീട് കടകള്‍ കുത്തി പൊളിച്ച് തുണിത്തരങ്ങള്‍, മസാല സാധനങ്ങള്‍, സിഗരറ്റ് എന്നിവ മോഷ്ടിച്ചു.
ഇതിന് ശേഷം മോട്ടോര്‍ ബൈക്കുകളും തുടര്‍ന്ന് ക്ഷേത്ര മോഷണത്തിലേക്കും തിരിയുകയായിരുന്നു. പാലക്കാട് കോടതിയില്‍ ഹാജരാക്കാനായി കൊണ്ടുപോവുമ്പോള്‍ ഷൊ ര്‍ണ്ണൂരില്‍ വച്ച് തീവണ്ടിയില്‍ നിന്ന് ഒരു തവണ ചാടി രക്ഷപെട്ടിട്ടുണ്ട്. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം, ഷൊര്‍ണ്ണൂര്‍, തൃത്താല, ആലത്തൂര്‍, ചാലിശ്ശേരി, ചെര്‍പ്പുളശേരി, പട്ടാമ്പി, മുണ്ടൂര്‍ സ്‌റ്റേഷനുകളിലും മലപ്പുറം ജില്ലയിലെ അരീക്കോട്, മഞ്ചേരി, എടവണ്ണപ്പാറ, വളാഞ്ചേരി സ്‌റ്റേഷനുകളിലും തൃശൂര്‍ ജില്ലയിലെ ചേലക്കര, വടക്കാഞ്ചേരി സ്‌റ്റേഷനുകളിലും കോഴിക്കോട് സിറ്റി, മാവൂര്‍, മെഡിക്കല്‍ കോളജ്, കുന്ദമംഗലം, മുക്കം എന്നീ സ്‌റ്റേഷനുകളിലും ഇയാള്‍ക്കെതിരെ കേസുകള്‍ ഉണ്ട്. തിരുവമ്പാടി എസ്‌ഐ സനല്‍രാജ്, എസ്‌ഐ മോഹന്‍ ദാസ്, എസ്‌ഐ അഗസ്റ്റിന്‍, എഎസ്‌ഐ സുരേഷ്, സിപിഒ രഞ്ജിത്ത്, സീനിയര്‍ സിപിഒ സാജു, ജോസഫ് മാത്യു, സ്വപ്‌ന, ഡിവൈഎസ്പിയുടെ പ്രത്യേക സ്‌ക്വാഡ് അംഗങ്ങളായ ഷിബില്‍ ജോസഫ്, റഷീദ്, ബിജു എന്നിവരടങ്ങിയ സംഘമാണ് ഹംസയെ പിടികൂടിയത്. ഇയാളുടെ ഭാര്യാ പിതാവ് സലിം കുപ്രസിദ്ധ മോഷ്ടാവാണന്നും ഇയാളുടെ കൂടെയാണ് മോഷണം നടത്താറെന്നുമാണ് അന്വേഷണത്തില്‍ വ്യക്തമായതെന്നും സലീമിനായി അന്വേഷണമാരംഭിച്ചതായും ഡിവൈഎസ്പി പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day