|    Oct 18 Thu, 2018 11:19 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

30ന് സ്വകാര്യ ബസ് പണിമുടക്ക്

Published : 21st August 2016 | Posted By: SMR

കൊച്ചി: ഈ മാസം 30നു സംസ്ഥാനവ്യാപകമായി സ്വകാര്യ ബസ്സുകള്‍ പണിമുടക്കും. വര്‍ധിപ്പിച്ച റോഡ് നികുതി നിരക്കുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രൈവറ്റ് ബസ് ഓപറേറ്റേഴ്‌സ് കോണ്‍ഫെഡറേഷനാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.
സ്റ്റേജ് കാരേജുകളുടെ റോഡ് നികുതി തറ വിസ്തീര്‍ണത്തിന്റെ അടിസ്ഥാനത്തില്‍ കണക്കാക്കുമെന്ന്  പ്രഖ്യാപിച്ചിരുന്നു. ഓര്‍ഡിനറി, സിറ്റി/ടൗണ്‍ ബസ്സുകള്‍, ഫാസ്റ്റ് പാസഞ്ചര്‍ എന്നിവയ്ക്ക് സ്‌ക്വയര്‍ മീറ്ററിന് 1300 രൂപ, 1360 രൂപ, 1400 രൂപ ക്രമത്തില്‍ നികുതി ചുമത്താനാണു നിര്‍ദേശം. ഇതിലെ അപാകത ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും സര്‍ക്കാര്‍ ഗൗനിച്ചില്ലെന്ന് ഭാരവാഹികള്‍ ആരോപിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss