|    Jul 27 Thu, 2017 6:03 am
FLASH NEWS
Home   >  News now   >  

30ന് സ്വകാര്യബസ് പണിമുടക്ക്

Published : 20th August 2016 | Posted By: Navas Ali kn

bus
കൊച്ചി: സംസ്ഥാനവ്യാപകമായി സ്വകാര്യബസ്സുകള്‍ 30ന് പണിമുടക്കും. ബസ്സുകളുടെ റോഡ് നികുതി നിരക്കുകള്‍ വര്‍ധിപ്പിച്ചത് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രൈവറ്റ് ബസ് ഓപറേറ്റേഴ്‌സ് കോണ്‍ഫഡറേഷനാണ് പണിമുടക്കിന്്്് ആഹ്വാനം ചെയ്തിരിക്കുന്നത്. സ്റ്റേജ് കാരേജുകളുടെ റോഡ് നികുതി ഇനിമുതല്‍ തറ വിസ്തീര്‍ണത്തിന്റെ അടിസ്ഥാനത്തില്‍ കണക്കാക്കുമെന്ന്്് ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. ഇതിലെ അപാകത ചൂണ്ടിക്കാട്ടി നിവേദനം നല്‍കിയിരുന്നെങ്കിലും ഗൗനിച്ചില്ല. പുതിയ നികുതിഘടന അനുസരിച്ച് 21 മുതല്‍ 48 സീറ്റ് വരെയുള്ള സ്റ്റേജ് കാരേജുകള്‍ക്ക് 5000 മുതല്‍ 11000 രൂപ വരെ (15 മുതല്‍ 72 ശതമാനം വരെ) നികുതി വര്‍ധനയുണ്ടാവും. സ്വകാര്യബസ് വ്യവസായം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ നികുതി വര്‍ധന താങ്ങാനാവില്ലെന്ന്
കോണ്‍ഫഡറേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക