Flash News

30ന് ഹോട്ടലുകള്‍ അടച്ചിടും

30ന് ഹോട്ടലുകള്‍ അടച്ചിടും
X


കൊച്ചി: ഹോട്ടലുകളില്‍ ജിഎസ്ടി ഏര്‍പ്പെടുത്തുവാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് മെയ് 30ന്  സംസ്ഥാനത്തെ ഹോട്ടലുകള്‍ അടച്ചിടുമെന്ന് കേരള ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍(കെഎച്ച്ആര്‍എ) സംസ്ഥാന പ്രസിഡന്റ് മൊയ്തീന്‍കുട്ടി ഹാജിയും ജനറല്‍സെക്രട്ടറി ജി ജയപാലും വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

സൗത്ത് ഇന്ത്യന്‍ റസ്‌റ്റോറന്റ് അസോസിയേഷന്‍ തീരുമാനത്തെ പിന്തുണച്ചുകൊണ്ടാണ് കേരളത്തിലെ ഹോട്ടലുകളും, റസ്‌റ്റോറന്റുകളും അടച്ചിട്ട് പ്രതിഷേധിക്കുവാന്‍ കേരള ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍ തീരുമാനിച്ചത്. പ്രതിദിനം ആറായിരത്തിനും പതിനായിരത്തിനുമിടയില്‍ വിറ്റുവരവുള്ള ഹോട്ടലുകള്‍ക്ക് അഞ്ച് ശതമാനവും പതിനാലായിരത്തിന് മുകളില്‍ വിറ്റുവരവുള്ള ഹോട്ടലുകള്‍ക്ക് 12 ശതമാനവും, എ സി റസ്‌റ്റോറന്റുകളില്‍ 18 ശതമാനവും ജിഎസ്ടി ഏര്‍പ്പെടുത്താനാണ് നീക്കം. നിലവില്‍ കേരളത്തില്‍ അരശതമാനം മാത്രമാണ് പത്തുലക്ഷത്തിനു മുകളില്‍ വാര്‍ഷിക വിറ്റുവരവുള്ള ഹോട്ടലുകളിലെ നികുതി. ജിഎസ്ടി വന്നാല്‍ ചെറിയ ഹോട്ടലുകള്‍ പോലും നികുതിയുടെ പരിതിയില്‍വരുന്നതുമൂലം സാധാരണക്കാരായ ഉപഭോക്താക്കള്‍ക്കെന്ന പോലെ ഹോട്ടലുടമകളുടെയും സാമ്പത്തികഭാരം വര്‍ധിപ്പിക്കും. കൂടാതെ സാധാരണക്കാരെ ഹോട്ടലുകളില്‍ നിന്നും അകറ്റി അനധികൃത ഭക്ഷണവില്‍പന കേന്ദ്രങ്ങളിലേക്ക് ആകര്‍ഷകരാക്കുകയും ചെയ്യും. നിത്യോപയോഗ വസ്തുക്കളെ നികുതിയില്‍നിന്നൊഴിവാക്കിയ പോലെ ഹോട്ടല്‍ ഭക്ഷണത്തേയും നികുതിയില്‍ നിന്നൊഴിവാക്കുകയോ കുറഞ്ഞ ഘടന ഏര്‍പ്പെടുത്തുകയോ ചെയ്യണമെന്നാവശ്യപ്പെട്ടാണ് മെയ് 30ന് ഹോട്ടലുകള്‍ അടച്ചിടുവാന്‍ സൗത്ത് ഇന്ത്യന്‍ റസ്‌റ്റോറന്റ് അസോസിയേഷന്‍ തീരുമാനിച്ചിട്ടുള്ളതെന്നും  മൊയ്തീന്‍കുട്ടി ഹാജിയും ജി ജയപാലും പറഞ്ഞു.
Next Story

RELATED STORIES

Share it