Flash News

30ന് മരുന്നു വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിടും



കോട്ടയം/കണ്ണൂര്‍: ഓണ്‍ലൈന്‍ വഴി മരുന്നുകള്‍ ലഭ്യമാക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് 30ന് സംസ്ഥാനത്തെ മൊത്ത-ചില്ലറ മരുന്നുവ്യാപാര സ്ഥാപനങ്ങള്‍ അടച്ചിടും. ഔഷധവ്യാപാരികള്‍ രാജ്യവ്യാപകമായി നടത്തുന്ന കടയടപ്പു സമരത്തിന്റെ ഭാഗമായാണ് സംസ്ഥാനത്തെ മെഡിക്കല്‍ സ്‌റ്റോറുകളും പങ്കുചേരുന്നതെന്ന് ഓള്‍ കേരള കെമിസ്റ്റ്‌സ് ആന്റ്് ഡ്രഗിസ്റ്റ്‌സ് അസോസിയേഷന്‍ (എകെസിഡിഎ) ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഓണ്‍ലൈന്‍ ഫാര്‍മസിയും ഇ പോര്‍ട്ടലും മരുന്നുകളുടെ ദുരുപയോഗത്തിന് ഇടയാക്കും. ഔഷധ വിലനിയന്ത്രണ ഉത്തരവ് പരിഷ്‌കരിച്ച് ഗുണനിലവാരമുള്ള മരുന്നുകള്‍ ഒരേ വിലയ്ക്ക് എല്ലാ മേഖലയിലുമുള്ളവര്‍ക്ക് ലഭ്യമാക്കുക, ഔഷധ വ്യാപാരികളെ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
Next Story

RELATED STORIES

Share it