|    Sep 26 Wed, 2018 8:14 pm
FLASH NEWS
Home   >  National   >  

വിശ്വാസ വോട്ടെടുപ്പില്‍ ബിജെപി അംഗം തൃണമൂലിനെ പിന്തുണച്ചു; കാലുവാരിയ അംഗത്തിന്റെ മൂന്ന് വയസുകാരന്‍ മകന്റെ തലയ്ക്ക് വെടിവച്ച് ബിജെപിക്കാര്‍: കുഞ്ഞ് അതീവഗുരുതരാവസ്ഥയില്‍

Published : 31st August 2018 | Posted By: sruthi srt

മാള്‍ഡ: പശ്ചിമബംഗാളിലെ മണിക് ചര്‍ക്കില്‍ പഞ്ചായത്ത് സമിതിയിലെ അവിശ്വാസ വോട്ടെടുപ്പില്‍ കാലുമാറി തൃണമൂലിനെ പിന്തുണച്ച ബിജെപി അംഗത്തിന്റെ മൂന്നുവയസുകാരനായ മകന്റെ തലയ്ക്ക് വെടിവച്ച് ബിജെപി പ്രവര്‍ത്തകര്‍. ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ ഉടന്‍ തന്നെ സമീപത്തെ മാല്‍ഡ മെഡിക്കല്‍ കോളജില്‍ എത്തിച്ചു. തുടര്‍ന്ന് കൊല്‍ക്കത്തയിലെ ആശുപത്രിയിലേക്ക് മാറ്റിയതായും ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ വെടിവയ്പ് നടത്തിയത് തങ്ങളല്ലെന്നാണ് ബിജെപിയുടെ വാദം.


ബിജെപിയില്‍ നിന്നും ജയിച്ച മണിക് ചര്‍ക്ക് പഞ്ചായത്ത് മെമ്പര്‍ പുടുല്‍ മൊടലിന്റെ മകനായ മൃണാളിനാണ് വെടിയേറ്റത്. പഞ്ചായത്തില്‍ അവിശ്വാസപ്രമേയം പാസ്സാക്കിയതുമായി ബന്ധപ്പെട്ടായിരുന്നു പ്രശ്‌നം.അവിശ്വാസ വോട്ടെടുപ്പില്‍ പുടുല്‍ മണ്ഡല്‍ ടിഎംസിയ്ക്ക് പിന്തുണ നല്‍കി.തുടര്‍ന്ന് പ്രധാന്‍ കസേരയ്ക്കുള്ള പിന്തുണ തുല്യമായി. ഇതോടെ പ്രിസൈഡിംഗ് ഓഫീസര്‍ ടോസ് ചെയ്യാന്‍ തീരുമാനിക്കുകയും ബിജെപി ടോസ് നേടുകയുമായിരുന്നു.പിറ്റേന്നായിരുന്നു അക്രമം.അവിശ്വാസത്തിന് പിന്നാലെ പുടുലിന്റെ വീട്ടിലെത്തിയ ബിജെപി പ്രവര്‍ത്തകര്‍ മകനേയും വെടിവച്ചെന്നാണ് ആരോപണം. അതേസമയം ബിജെപി കുറ്റം നിഷേധിച്ചിട്ടുണ്ട്. തൃണമൂലാണ് അക്രമം നടത്തിയതെന്നാണ് ബിജെപിയുടെ പറയുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss