|    Jul 21 Fri, 2017 8:25 pm
FLASH NEWS

3.25 കോടിയുടെ പദ്ധതികളുമായി കൊടിയത്തൂര്‍ ഗ്രാമപ്പഞ്ചായത്ത്

Published : 1st July 2016 | Posted By: SMR

മുക്കം: കാര്‍ഷിക മേഖലക്കും മാലിന്യ നിര്‍മാര്‍ജനത്തിനും ഊന്നല്‍ നല്‍കി കൊടിയത്തൂര്‍ ഗ്രാമപ്പഞ്ചായത്ത് വികസന സെമിനാര്‍.
കാര്‍ഷിക മേഖലയില്‍ നെല്‍കൃഷി വികസനത്തിന് 50000 രൂപയും തെങ്ങുകൃഷിക്ക് ഒന്നര ലക്ഷം രൂപയും ജൈവ കൃഷി പദ്ധതി, ക്ഷീരഗ്രാമം പദ്ധതി എന്നിവക്ക് 2 ലക്ഷം വീതവുമായി 13 ലക്ഷം രൂപയുടെ പദ്ധതികളും മൃഗസംരക്ഷണ മേഖലക്ക് 12 ലക്ഷവും സേവന മേഖലക്ക് 15 ലക്ഷം രൂപയും നീക്കിവച്ചിട്ടുണ്ട്.
സേവനമേഖലയില്‍ തെരുവ് വിളക്കുകള്‍ക്ക് സോളാര്‍ പാനല്‍ ഘടിപ്പിക്കുന്നതാണ് ശ്രദ്ധേയമായ പദ്ധതി. പശ്ചാത്തല മേഖലയില്‍ വിവിധ റോഡുകള്‍ക്കും മറ്റുമായി 19 ലക്ഷം രൂപയും വകയിരുത്തി. പട്ടികജാതി വികസന പദ്ധതികള്‍ക്കായി 5 ലക്ഷവും പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കായി എഴുപതിനായിരം രൂപയും നീക്കിവച്ചു.
ചുള്ളിക്കാപറമ്പ് സ്‌കൂളില്‍ നടന്ന വികസന സെമിനാര്‍ ബ്ലോക്ക് പഞ്ചായത്തംഗം എ കെ ടി ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി ടി സി അബ്ദുല്ല അധ്യക്ഷനായി. വികസന സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍മാന്‍ സണ്ണി വെള്ളാഞ്ചിറ പദ്ധതി വിശദീകരണം നടത്തി. വൈസ് പ്രസിഡന്റ് സ്വപ്‌ന വിശ്വനാഥ്, കെ പി ചന്ദ്രന്‍, താജുന്നീസ, ചേറ്റൂര്‍ മുഹമ്മദ്, കെ വി അബ്ദുറഹിമാന്‍, ഡോ, നൗഷാദ് സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക