|    Jul 23 Mon, 2018 11:16 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

3.25 കോടിയുടെ കുഴല്‍പ്പണവുമായി രണ്ടുപേര്‍ പിടിയില്‍

Published : 2nd November 2017 | Posted By: fsq

 

തലശ്ശേരി: തലശ്ശേരി റെയില്‍ വേ സ്റ്റേഷനില്‍ വച്ച് 3.25 കോടിയുടെ കുഴല്‍പ്പണവുമായി രണ്ടുപേര്‍ പിടിയില്‍. കോഴിക്കോട് കൊടുവള്ളി പെരുന്തോട്ടത്തില്‍ വീട്ടില്‍ പി ടി ഷാലിഖ് (26), കൊടുവള്ളി കരിപ്പംപൊയില്‍ പൊ ന്‍ പാറക്കല്‍ വീട്ടില്‍ പി പി ഇഖ്ബാല്‍(30) എന്നിവരെയാണ് തലശ്ശേരി പോലിസ് അറസ്റ്റ് ചെയ്തത്. ബംഗളൂരുവില്‍ നിന്നുവരുന്ന യശ്വന്ത്പൂര്‍ എക്‌സ്പ്രസി ല്‍ ഇന്നലെ രാവിലെ 9.30ഓടെ  റെയി ല്‍വേ സ്റ്റേഷനിലെത്തിയ പ്രതികളെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡിവൈഎസ്പി പ്രിന്‍സ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പോലിസും ആര്‍പിഎഫും ചേര്‍ന്നാണ് പിടികൂടിയത്. മൂന്നു ബാഗുകളിലായി 2000, 500, 100രൂപാ നോട്ടുകെട്ടുകള്‍ അടുക്കിവച്ച നിലയിലായിരുന്നു. കൊടുവള്ളിയില്‍നിന്നു ബംഗളൂരുവില്‍ വില്‍പന നടത്തിയ സ്വര്‍ണത്തിന്റെ പണമായിരുന്നുവെന്നാണ്് പിടിയിലായവര്‍ പോലിസിന് മൊഴിനല്‍കിയത്. എസ്‌ഐ അനില്‍കുമാര്‍, എഎസ്‌ഐമാരായ ബിജുലാല്‍, അജയന്‍, സിപിഒമാരായ വിനോദ്, സുജേഷ്, ആര്‍പിഎഫ് എഎസ്‌ഐ സുനില്‍കുമാര്‍, കോണ്‍സ്റ്റബിള്‍മാരായ ദേവരാജന്‍, ജയചന്ദ്രന്‍, ബിജു അന്വേഷണസംഘത്തിലുണ്ടായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss