3.25 കോടിയുടെ കുഴല്‍പ്പണവുമായി രണ്ടുപേര്‍ പിടിയില്‍
BY fousiya sidheek2 Nov 2017 2:58 AM GMT
fousiya sidheek2 Nov 2017 2:58 AM GMT
തലശ്ശേരി: തലശ്ശേരി റെയില്‍ വേ സ്റ്റേഷനില്‍ വച്ച് 3.25 കോടിയുടെ കുഴല്‍പ്പണവുമായി രണ്ടുപേര്‍ പിടിയില്‍. കോഴിക്കോട് കൊടുവള്ളി പെരുന്തോട്ടത്തില്‍ വീട്ടില്‍ പി ടി ഷാലിഖ് (26), കൊടുവള്ളി കരിപ്പംപൊയില് പൊ ന് പാറക്കല്‍ വീട്ടില്‍ പി പി ഇഖ്ബാല്‍(30) എന്നിവരെയാണ് തലശ്ശേരി പോലിസ് അറസ്റ്റ് ചെയ്തത്. ബംഗളൂരുവില്‍ നിന്നുവരുന്ന യശ്വന്ത്പൂര്‍ എക്സ്പ്രസി ല്‍ ഇന്നലെ രാവിലെ 9.30ഓടെ റെയി ല്‍വേ സ്റ്റേഷനിലെത്തിയ പ്രതികളെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡിവൈഎസ്പി പ്രിന്‍സ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പോലിസും ആര്‍പിഎഫും ചേര്‍ന്നാണ് പിടികൂടിയത്. മൂന്നു ബാഗുകളിലായി 2000, 500, 100രൂപാ നോട്ടുകെട്ടുകള്‍ അടുക്കിവച്ച നിലയിലായിരുന്നു. കൊടുവള്ളിയില്‍നിന്നു ബംഗളൂരുവില്‍ വില്പന നടത്തിയ സ്വര്‍ണത്തിന്റെ പണമായിരുന്നുവെന്നാണ്് പിടിയിലായവര്‍ പോലിസിന് മൊഴിനല്‍കിയത്. എസ്ഐ അനില്‍കുമാര്‍, എഎസ്ഐമാരായ ബിജുലാല്‍, അജയന്, സിപിഒമാരായ വിനോദ്, സുജേഷ്, ആര്‍പിഎഫ് എഎസ്ഐ സുനില്‍കുമാര്‍, കോണ്‍സ്റ്റബിള്‍മാരായ ദേവരാജന്‍, ജയചന്ദ്രന്, ബിജു അന്വേഷണസംഘത്തിലുണ്ടായിരുന്നു.
Next Story
RELATED STORIES
ചാംപ്യന്‍സ് ലീഗില്‍ പിഎസ്ജി-ഡോര്‍ട്ട്മുണ്ട് സെമി; ബാഴ്സയും...
17 April 2024 6:08 AM GMTഫലസ്തീന് പ്രശ്നപരിഹാരം കൂടാതെ പശ്ചിമേഷ്യന്‍ സംഘര്‍ഷം...
16 April 2024 5:37 PM GMTയുഎഇയില്‍ ഇന്നുമുതല്‍ മൂന്നുദിവസം ശക്തമായ മഴയ്ക്കു സാധ്യത
15 April 2024 4:41 PM GMTഇറാന് ആക്രമണം പ്രതിരോധിക്കാന്‍ ഇസ്രായേലിന് ചെലവായത് 11,000 കോടി
15 April 2024 6:13 AM GMTഇറാന് പിടിച്ചെടുത്ത ഇസ്രായേല്‍ കപ്പലില്‍ മലയാളികളടക്കം 17...
14 April 2024 5:42 AM GMTഇസ്രായേല്‍ ബന്ധമുള്ള കപ്പല്‍ ഇറാന് പിടിച്ചെടുത്തു
13 April 2024 1:37 PM GMT