|    Aug 14 Tue, 2018 1:53 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

3.2 കിലോമീറ്റര്‍ നീളമുള്ള സാരിയണിഞ്ഞ് വധു

Published : 25th September 2017 | Posted By: fsq

 

കൊളംബോ: വിവാഹദിനത്തില്‍ വ്യത്യസ്തമായി അണിഞ്ഞൊരുങ്ങി ഗിന്നസ് ബുക്കില്‍ ഇടംപിടിക്കാനായിരുന്നു ശ്രീലങ്കന്‍ വധുവിന്റെ ശ്രമം. എന്നാല്‍, 3.2 കിലോമീറ്റര്‍ നീളമുള്ള സാരി അണിഞ്ഞെത്തിയ യുവതിയെ കാത്തിരിക്കുന്നതാവട്ടെ പോലിസ് കേസും തടങ്കലും. കൊളംബോയിലാണ് സംഭവം. നീളന്‍ സാരി താങ്ങിപ്പിടിച്ച് 250ഓളം സ്‌കൂള്‍ കുട്ടികള്‍ പിന്നാലെ നടന്നതാണ് വധുവിന് പുലിവാലായത്. നീളന്‍ സാരിയും കല്യാണ ഫോട്ടോകളും സാമൂഹിക മാധ്യമങ്ങളില്‍ തരംഗമായതോടെ സംഭവത്തില്‍ ശിശുക്ഷേമ സമിതി ഇടപെടുകയായിരുന്നു. കാന്‍ഡി ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ഥികളെ ക്ലാസ് സമയത്തായിരുന്നു സാരി പിടിക്കാനായി നിയോഗിച്ചത്. നടുറോഡിലൂടെ കിലോമീറ്ററുകള്‍ നീളത്തിലുള്ള സാരിയുടെ തുമ്പ് പിടിച്ചു കുട്ടികള്‍ പൊരിവെയിലത്ത് നടന്നതും കുട്ടികളുടെ പഠനസമയം നഷ്ടപ്പെടുത്തിയതും വന്‍ വിമര്‍ശനത്തിനിടയാക്കിയിരുന്നു. സംഭവം വിവാദമായതോടെ, ദേശീയ ശിശു സംരക്ഷണ സമിതി (എന്‍സിപിഎ) അന്വേഷണം ആരംഭിച്ചു. കുറ്റം തെളിഞ്ഞാല്‍ 10 വര്‍ഷം വരെ തടവുശിക്ഷ ലഭിച്ചേക്കാമെന്നാണ് ശ്രീലങ്കന്‍ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss