|    Jun 22 Fri, 2018 5:31 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

3 പാക് സ്വദേശികളും മലയാളിയും അറസ്റ്റില്‍

Published : 26th May 2017 | Posted By: fsq

 

ബംഗളൂരു: ഇന്ത്യയില്‍ കടന്ന് വ്യാജ പേരുകളില്‍ താമസിച്ചുവരുകയായിരുന്ന മൂന്ന് പാകിസ്താന്‍ സ്വദേശികളെ പോലിസ് അറസ്റ്റ് ചെയ്തു. ഇവരില്‍ രണ്ടു സ്ത്രീകളും പെടുന്നു. ഇവരെ സഹായിച്ച മലയാളിയും അറസ്റ്റിലായിട്ടുണ്ട്. നഗരത്തിലെ കുമാരസ്വാമി ലേഔട്ടില്‍ വ്യാജപേരുകളില്‍ താമസിച്ചുവരുകയായിരുന്നു സംഘം. സംസ്ഥാന പോലിസും കേന്ദ്ര ഏജന്‍സിയും ഇവരെ ചോദ്യംചെയ്തു വരുകയാണ്. ഖത്തറില്‍ ജോലി ചെയ്യവെയാണ് നാലുപേരും ബന്ധം സ്ഥാപിച്ചത്. മസ്‌ക്കത്തില്‍നിന്ന് കാഠ്മണ്ഡു വഴി ബിഹാറിലെത്തിയ പാക് സംഘം പിന്നീട് ബംഗളൂരുവില്‍ എത്തുകയായിരുന്നുവെന്നു പോലിസ് പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss