|    Jul 20 Fri, 2018 10:32 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

3 കി. മീറ്റര്‍ നടന്ന് സ്‌കൂളിലെത്തുന്നത് ആലോചിക്കാനാവില്ല : സുപ്രിംകോടതി

Published : 11th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: 14 വയസ്സിന് താഴെയുള്ള കുട്ടികള്‍ മൂന്നു കിലോമീറ്ററിലധികം നടന്ന് സ്‌കൂളില്‍ പോവുന്നത് ആലോചിക്കാന്‍ കഴിയില്ലെന്ന് സുപ്രിംകോടതി. മലപ്പുറം ജില്ലയിലെ പാലത്തിങ്ങല്‍ എംഎല്‍പി സ്‌കൂള്‍ യുപി സ്‌കൂളാക്കി ഉയര്‍ത്തിയ നടപടി തടഞ്ഞ ഹൈക്കോടതി വിധി റദ്ദാക്കിയാണ് ജസ്റ്റിസ് മദന്‍ പി ലോക്കുര്‍, ജസ്റ്റിസ് ദീപക് ഗുപ്ത എന്നിവരുടെ നിരീക്ഷണം. പാലത്തിങ്ങല്‍ എംഎല്‍പി സ്‌കൂള്‍ യുപി സ്‌കൂളായി ഉയര്‍ത്തിയ സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് തൊട്ടടുത്ത മറ്റൊരു സ്‌കൂളിന്റെ മാനേജര്‍ നല്‍കിയ പരാതിയിലാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ വിധി. സ്‌കൂളുകള്‍ക്ക് അംഗീകാരം നല്‍കുമ്പോള്‍ കെഇആര്‍ ചട്ടങ്ങള്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാണിച്ചാണ്  പരാതി നല്‍കിയിരുന്നത്. എല്‍പി സ്‌കൂള്‍ മാനേജര്‍ ഡിവിഷന്‍ ബെഞ്ചില്‍ ഹരജി നല്‍കിയിരുന്നുവെങ്കിലും ഹരജി തള്ളുകയായിരുന്നു.  ഹൈക്കോടതി വിധി റദ്ദാക്കുകയും സര്‍ക്കാര്‍ ഉത്തരവ് പുനസ്ഥാപിക്കുകയും ചെയ്തതായി സുപ്രിംകോടതി വ്യക്തമാക്കി. ഹരജി നല്‍കിയിരിക്കുന്ന സ്‌കൂളിന് മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ മറ്റു സ്‌കൂളുകള്‍ നിലവിലില്ലെന്നും കെഇആര്‍ ചട്ടങ്ങളില്‍ സര്‍ക്കാരിന് ഇളവു നല്‍കാന്‍ വകുപ്പുണ്ടെന്നും ചൂണ്ടിക്കാണിച്ചാണ് പുതിയ ഉത്തരവ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss