|    Apr 26 Thu, 2018 3:22 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

3ാം ക്ലാസുകാരന്റെ മര്‍ദ്ദനത്തില്‍ ബാലന്‍ മരിച്ചു

Published : 18th July 2016 | Posted By: SMR

ഹൈദരാബാദ്: മൂന്നാംക്ലാസുകാരന്റെ ആക്രമണത്തില്‍ പരിക്കേറ്റ ഒന്നാംക്ലാസുകാരന്‍ മരിച്ചു. ഹൈദരാബാദിലെ അപ്മാര്‍ക്കറ്റില്‍ ഒന്നാംക്ലാസ് വിദ്യാര്‍ഥിയായ ആറുവയസ്സുകാരനാണ് അതേ സ്‌കൂളിലെ മൂന്നാംക്ലാസ് വിദ്യാര്‍ഥിയുടെ ആക്രമണത്തില്‍ മരിച്ചത്. ആക്രമണത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന മുഹമ്മദ് ഇബ്രാഹിമാണ് മരിച്ചത്.
ജൂലെ 12നാണ് ഇബ്രാഹിം സ്‌കൂളില്‍ ആക്രമണത്തിനിരയായത്. മൂന്നാം ക്ലാസുകാരനായ വിദ്യാര്‍ഥി ഇബ്രാഹിമിന്റെ വയറ്റില്‍ നാലോളം തവണ ചവിട്ടുകയും അടിക്കുകയും ചെയ്യുകയായിരുന്നു. ഗുരുതര പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇബ്രാഹിമിനെ രണ്ട് തവണ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു.
സംഭവത്തില്‍ ഇബ്രാഹിമിന്റെ പിതാവ് പോലിസില്‍ പരാതി നല്‍കി. കേസില്‍ പ്രതിയായ വിദ്യാര്‍ഥിയുടെ പേരില്‍ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രതിക്ക് പ്രായപൂര്‍ത്തി ആയിട്ടില്ലാത്തതിനാല്‍ തുടര്‍നടപടികളെക്കുറിച്ച് ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss