Flash News

29 ബ്രദര്‍ഹുഡ് അനുയായികളെ ഈജിപ്ത് കോടതി വെറുതെ വിട്ടു

29 ബ്രദര്‍ഹുഡ് അനുയായികളെ ഈജിപ്ത് കോടതി വെറുതെ വിട്ടു
X
brotherhood

[related]

കെയ്‌റോ; കലാപമുണ്ടാക്കാന്‍ പ്രേരിപ്പിച്ചു എന്ന കുറ്റത്തിന് തടവില്‍ കഴിയുന്ന 29 മുസ്‌ലിം ബ്രദര്‍ഹുഡ് അനുയായികളെ ഈജിപ്ത് കോടതി വെറുതെ വിട്ടു.29 പേരില്‍ 22 പേര്‍ക്കെതിരേയാണ് നേരത്തെ കുറ്റമാരോപിച്ചത്. 2014ല്‍ മുസ്‌ലിം ബ്രദര്‍ഹുഡ് പ്രവര്‍ത്തകരും ജനങ്ങളും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. കലാപമുണ്ടാക്കാന്‍ പ്രേരിപ്പിക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരേ ചുമത്തിയത്. കലാപമുണ്ടാക്കാന്‍ പ്രേരിപ്പിച്ചു എന്ന കുറ്റത്തിന് ഗിസാ കോടതിയും ഏഴു ബ്രദര്‍ഹുഡ് അനുയായികളെ  വെറുതെ വിട്ടു. മുസ്‌ലിം ബ്രദര്‍ഹുഡിനെ 2014ലാണ് ഈജിപ്തില്‍ നിരോധിച്ചത്.
Next Story

RELATED STORIES

Share it