29 ദിവസം പ്രായമായ കുഞ്ഞ് ചേലാകര്‍മത്തെ തുടര്‍ന്ന് മരിച്ചു

വാടാനപ്പള്ളി(തൃശൂര്‍): 29 ദിവസം പ്രായമായ കുഞ്ഞ് ചേലാകര്‍മം (സുന്നത്ത്) കഴിഞ്ഞതിന്ന് ശേഷം രക്തസ്രാവത്തെ തുടര്‍ന്ന് മരിച്ചു. തളിക്കുളം ഐനിച്ചോട്ടില്‍ താമസിക്കുന്ന പുഴങ്ങര ഇല്ലത്ത് യൂസുഫ്-നസീല ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. ഇക്കഴിഞ്ഞ 26ന് രാവിലെ പന്ത്രണ്ടരയോടെയായിരുന്നു കുഞ്ഞിനെ തളിക്കുളം പുത്തന്‍ തോടിന്ന് സമീപത്തെ ഡോ. കെ കെ അബ്ദുര്‍റഹിമാന്റെ സ്വകാര്യ ക്ലിനിക്കില്‍ ഡോക്ടര്‍ ചേലാകര്‍മം നടത്തിയത്. ചേലാകര്‍മം നടത്തിയതിന് ശേഷം കുട്ടിക്ക് പാലുകൊടുക്കാന്‍ ആവശ്യപ്പെടുകയും തുടര്‍ന്ന് മുക്കാല്‍മണിക്കൂറോളം കുട്ടിയെ ക്ലിനിക്കില്‍ നിരീക്ഷിക്കുകയും ചെയ്തു.
ചേലാകര്‍മം നടത്തിയ ഭാഗത്ത് രക്തം കണ്ടതിനെ തുടര്‍ന്ന് ഡോക്ടര്‍ വീണ്ടും ഡ്രസ്സ് ചെയ്തതിന് ശേഷം ഇവരെ വീട്ടിലേക്ക് അയച്ചു. രാത്രി വീണ്ടും രക്തം കണ്ടതോടെ ഡാക്ടറെ ഫോണില്‍ വിളിച്ച് വിവരം അറിയിച്ചു. രക്ത സ്രാവം തുടര്‍ന്നതിനാല്‍ പിറ്റേദിവസം രാവിലെ ഡോക്ടറുടെ വീട്ടിലെത്തിയെ ങ്കിലും ഒരുമണിക്കൂറോളം കഴിഞ്ഞതിന് ശേഷമാണ് പരിശോധിക്കാന്‍ തയ്യാറായതെന്ന് പറയുന്നു. തുടര്‍ന്ന് ഡോക്ടര്‍ കുട്ടിയെ മറ്റൊരു സര്‍ജനെ കാണിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഏങ്ങണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഡോക്ടര്‍ നിര്‍ദേശിച്ച സര്‍ജനെ കാണിക്കാന്‍ എത്തിയപ്പോള്‍ സര്‍ജന്‍ അവധിയിലായിരുന്നു. അവിടെ നിന്നും കുട്ടിയെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. വിദഗ്ധ ചികില്‍സയ്ക്കിടെ വൈകീട്ട് അഞ്ചരയോടെ കുട്ടി മരിച്ചു. രക്തസ്രാവമാണ് മരണ കാരണമെന്ന് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ അറിയിച്ചു.
ചേലാകര്‍മം ചെയ്ത ഡോക്ടര്‍ക്കെതിരേ ജില്ലാ മെഡിക്ക ല്‍ ഓഫിസര്‍, ആരോഗ്യ മന്ത്രി എന്നിവര്‍ക്ക് ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ മിഷന്‍ ജില്ലാ കോ -ഓഡിനേറ്റര്‍ തോപ്പില്‍ വിനയന്‍, ജില്ലാ മീഡിയ ചെയര്‍മാന്‍ മുഹമ്മദ് സാബിര്‍, ഭാരവാഹികളായ മിജു തളിക്കുളം, ജാബിര്‍ തൃത്തല്ലൂര്‍ എന്നിവര്‍ പരാതി നല്‍കി.
Next Story

RELATED STORIES

Share it