|    Jun 25 Mon, 2018 4:16 am
FLASH NEWS

29ാമത് ശാസ്ത്ര കോണ്‍ഗ്രസ് തിരുവല്ല മാര്‍ത്തോമ കോളജില്‍ ഇന്നു മുതല്‍

Published : 28th January 2017 | Posted By: fsq

 

പത്തനംതിട്ട: 29ാമത് ശാസ്ത്ര കോണ്‍ഗ്രസ് തിരുവല്ല മാര്‍ത്തോമ കോളജില്‍ ഇന്ന് ആരംഭിക്കും. രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ശാസ്ത്ര കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യും. മന്ത്രി മാത്യു ടി തോമസ് അധ്യക്ഷത വഹിക്കും. ഭാരതരത്‌നം പ്രഫ.സി.എന്‍. റാവുവിനെ ചടങ്ങില്‍ മുഖ്യമന്ത്രി ആദരിക്കും. ഇക്കൊല്ലത്തെ ശാസ്ത്ര പ്രതിഭ പുരസ്‌കാരങ്ങളും യുവശാസ്ത്രജ്ഞന്മാര്‍ക്കുള്ള സ്വര്‍ണമെഡലുകളും സമ്മാനിക്കും. 30 വരെ നടക്കുന്ന ശാസ്ത്ര കോണ്‍ഗ്രസിന്റെ മുഖ്യവിഷയം. ‘ജനിതക ഘടനാ ശാസ്ത്രവും ആരോഗ്യവും’ എന്നതാണ്. ഇതു കൂടാതെ കാര്‍ഷിക, ഭക്ഷ്യ ശാസ്ത്രം, ബയോടെക്‌നോളജി, രസതന്ത്രം, ഭൗമശാസ്ത്രം, സാങ്കേതിക വിദ്യ, പരിസ്ഥിതി – വനം, മത്സ്യ – മൃഗ സംരക്ഷണ ശാസ്ത്രം, ആരോഗ്യ ശാസ്ത്രം, ജീവശാസ്ത്രം, ഭൗതിക ശാസ്ത്രം, ഗണിത ശാസ്ത്രം, ശാസ്ത്ര വിദ്യാഭ്യാസം എന്നീ വിഷയങ്ങളില്‍ ചര്‍ച്ചകളും പ്രബന്ധാവതരണവും ഉണ്ടാകും. ശാസ്ത്ര കോണ്‍ഗ്രസിനോടനുബന്ധിച്ച ശാസ്ത്ര പ്രദര്‍ശനം മാര്‍ത്തോമ്മാ കോളജില്‍ ആരംഭിച്ചു. പ്രമുഖ ദേശീയ ഗവേഷണ കേന്ദ്രങ്ങള്‍ പങ്കെടുക്കുന്ന പ്രദര്‍ശനം 30നു രാവിലെ വരെ തുടരും. 12 ശാസ്ത്രവിഷയങ്ങളില്‍ 432 ഗവേഷണ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. 1042 പ്രതിനിധികളെ കൂടാതെ 600 പേര്‍ കൂടി കോണ്‍ഗ്രസില്‍ പങ്കെടുക്കും. സാഹാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ന്യൂക്ലിയര്‍ സയന്‍സ് മുന്‍ മേധാവി ഡോ.മിലന്‍ കെ. സന്യാല്‍, ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ പ്രഫ.ടി.പി. സിംഗ്, സെന്റര്‍ ഫോര്‍ സെല്ലുലാര്‍ ആന്‍ഡ് മോളിക്യുലാര്‍ ബയോളജിയിലെ ഡോ.രമേശ് വി. സോന്തി, ഭൂശാസ്ത്ര മന്ത്രാലയം സെക്രട്ടറി ഡോ. എം. രാജീവന്‍ എന്നിവര്‍ സ്മാരക പ്രഭാഷണങ്ങള്‍ നടത്തും. പാര്‍ഥ പി.മജുംദാര്‍, ഡോ.കെ. തങ്കരാജ്, ഡോ.സാം സന്തോഷ്, പ്രഫ.എം. രാധാകൃഷ്ണപിള്ള എന്നിവര്‍ ജനിതക ഘടനാ ശാസ്ത്രവും ആരോഗ്യവും എന്ന വിഷയത്തിലും പ്രഫ.മാധവ് ഗാഡ്ഗില്‍, പ്രഫ.രാഘവേന്ദ്ര ഗദേഗ്കര്‍, പ്രഫ.ആര്‍. സുകുമാര്‍, പ്രഫ.എം.കെ. പ്രസാദ് എന്നിവര്‍ ആവാസവ്യവസ്ഥയും പരിസ്ഥിതിയും എന്ന വിഷയത്തിലും പ്രഭാഷണം നടത്തും. ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ മെംബര്‍ സെക്രട്ടറി ഡോ.എസ്. പ്രദീപ് കുമാര്‍, ശാസ്ത്ര കോണ്‍ഗ്രസ് ജനറല്‍ കണ്‍വീനര്‍ ഡോ.കെ. വിജയകുമാര്‍, കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ ഡോ.ബി.എസ്. കോറി, ഓര്‍ഗനൈസിങ് കമ്മിറ്റി കണ്‍വീനര്‍ ഡോ.ജയ്‌സണ്‍ വാര്‍ത്താസമ്മേളനത്തില്‍ പരിപാടികള്‍ വിശദീകരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss