29ാം ജയം; സാനിയ-ഹിംഗിസ് ജോടിക്ക് ലോകറെക്കോഡ്

സിഡ്‌നി: ലോക ഒന്നാംനമ്പര്‍ ഡബിള്‍സ് ജോടിയായ ഇന്ത്യയുയെ സാനിയാ മിര്‍സ- സ്വിറ്റ്‌സര്‍ലന്‍ഡിന്റെ മാര്‍ട്ടിന ഹിംഗിസ് സഖ്യം തുടര്‍ ജയങ്ങളോടെ പുതിയ ലോക റെക്കോഡ് സ്ഥാപിച്ചു. 29 മല്‍സരങ്ങളില്‍ തുടര്‍ച്ചയായി ജയിച്ചാണ് ഈ സഖ്യം ചരിത്രം കുറിച്ചത്. സിഡ്‌നി അന്താരാഷ്ട്ര ടെന്നിസ് ടൂര്‍ണമെന്റിന്റെ സെമി ഫൈനലിലാണ് സാനിയ-ഹിംഗിസ് ജോടി റെക്കോഡ് ജയം നേടിയത്. റുമാനിയയുടെ റലൂക്ക ഒലാറു- കസാക്കിസ്താന്റെ യരോസ്ലാവ ഷ്വഡോവ സഖ്യത്തെയാണ് ഇന്തോ-സ്വിസ് ജോടി 4-6, 6-3, 10-8നു തോല്‍പ്പിച്ചത്.
22 വര്‍ഷം പഴക്കമുള്ള ലോക റെക്കോഡാണ് സാനിയ-ഹിംഗിസ് ജോടിക്കു മുന്നില്‍ വഴിമാറിയത്. 1994ല്‍ പ്യുര്‍ട്ടോറിക്കയുടെ ജിജി ഫെര്‍ണാണ്ടസ്-ബെലാറസിന്റെ നതാഷ സ്വറേവ സ ഖ്യം സ്ഥാപിച്ച റെക്കോഡാണ് തിരുത്തപ്പെട്ടത്.
സാനിയ-ഹിംഗിസ് ജോടി കഴിഞ്ഞ വര്‍ഷം വിംബിള്‍ഡണ്‍, യുഎസ് ഓപണ്‍ എന്നിവയടക്കം ഒമ്പതു ടൂര്‍ണമെന്റുകളില്‍ കിരീടം ചൂടിയിരുന്നു. കഴിഞ്ഞയാഴ്ച നടന്ന ബ്രിസ്ബണ്‍ ഇന്റ ര്‍നാഷനല്‍ ടൂര്‍ണമെന്റിലും ഈ ജോടിക്കായിരുന്നു കിരീടം.
Next Story

RELATED STORIES

Share it