palakkad local

മണ്ണാര്‍ക്കാട്: മേഖലയില്‍ വീണ്ടും മാവോവാദി സാന്നിധ്യമുള്ളതായി പോലിസിന്റെ സ്ഥിരികരിക്കാത്ത റിപ്പോര്‍ട്ട്. അമ്പലപ്പാറ എല്‍പി സ്‌കൂളിനു സമീപത്തായി മാവോവാദികളെ കണ്ടെതായി പ്രദേശവാസികള്‍ പറയുന്നു. വൈകീട്ട് അഞ്ചോടെ എത്തിയ നാലംഗ സായുധ സംഘത്തില്‍ സ്ത്രീകളും ഉണ്ടായിരുന്നതായും നാലുപേരും മുഖംമൂടി ധരിച്ചിരുന്നതായും ഊര് നിവാസികള്‍ പറഞ്ഞു. ഇവര്‍ ഏതു വഴിയാണ് വന്നതെന്നതിനെകുറിച്ച് വ്യക്തമായ സൂചനകള്‍ ലഭ്യമല്ലെന്ന് പോലിസ് പറയുന്നു. ഊരിലെത്തിയ ഇവരെ ആദ്യം കണ്ടത് ഒരു ആദിവാസി യുവതിയാണ്. അവരെകണ്ട് പേടിച്ച യുവതി നാട്ടുകാരോട് വിവരം പറഞ്ഞപ്പോഴെയ്ക്കും സംഘം സ്ഥലംവിട്ടതായി പറയുന്നു. ഇവര്‍ ഉള്‍ക്കാട്ടിലേക്ക് കടന്നിരിക്കാനാണ് സാധ്യത എന്നാണ് പോലിസ് പറയുന്നത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സംഭവസ്ഥലത്ത് തണ്ട ര്‍ ബോള്‍ട്ട് സഖ്യം എത്തയതായും തിരച്ചില്‍ ആരംഭിച്ചതായും അറിയിച്ചു. ഇന്നലെ വൈകീട്ടോടെ പ്രദേശത്ത് ശക്തമായ പെയ്ത മഴ തിരച്ചിലിനെ ബാധിച്ചിരുന്നു. രണ്ടാഴ്ചയായി മാവോവാദികളുടെ സാന്നിധ്യമെന്നുപറഞ്ഞ് കഴിഞ്ഞ ദിവസംമുതല്‍ മണ്ണാര്‍ക്കാട് മേഖലയില്‍ 15 അംഗങ്ങളുടെ തണ്ടര്‍ബോള്‍ട്ട് യൂനിറ്റ് ആരംഭിച്ചതായും വനമേഖലയില്‍ തിരച്ചില്‍ നടത്തുന്നതായ ും പോലിസ് പറയുന്നു. എന്നാ ല്‍ ശക്തമായ മഴയില്‍ ആദിവാസി ഊരുകളില്‍ ദുരിതം തുടരുകയാണ്. ദുരന്ത നിവാരണ സേനയുടേയും ജില്ലാ ഭരണകൂടത്ത ിന്റേയോ പ്രവര്‍ത്തനങ്ങള്‍ ശ ക്തമല്ലെന്ന് കഴിഞ്ഞ ദിവസം തേജസ് വാര്‍ത്ത നല്‍കിയിരുന്നു.
Next Story

RELATED STORIES

Share it