|    Dec 10 Sat, 2016 12:49 am
FLASH NEWS

28 ലക്ഷം രൂപയുടെ കറന്‍സി പിടികൂടിയ കേസ്: പ്രതികള്‍ക്ക് ജാമ്യം

Published : 25th November 2016 | Posted By: SMR

തൊടുപുഴ: തമിഴ്‌നാട്ടില്‍ നിന്നു കേരളത്തിലേക്ക് കൊണ്ടുവന്ന 28ലക്ഷം രൂപ പിടികൂടിയ സംഭവത്തില്‍ അറസ്റ്റിലായ രണ്ടു പേരെ ജാമ്യത്തില്‍ വിട്ടു. വന്‍തുക പിടിച്ചെടുത്ത കേസിലെ പ്രതികള്‍ക്ക് ഇന്നലെ രാവിലെയാണ് കമ്പംമെട്ട് പോലിസ് സ്‌റ്റേഷന്‍ ജാമ്യം നല്‍കി വിട്ടയച്ചത്.രേഖകളില്ലാതെ പണം സൂക്ഷിച്ചുവെന്ന വകുപ്പ് മാത്രം ചുമത്തിയാണ് കേസെടുത്തത്.കഴിഞ്ഞദിവസം രാത്രി ഒമ്പതിനാണ് പിക്ക്അപ്പ് വാനില്‍ നിന്നു ചാക്കിനുള്ളില്‍ സൂക്ഷിച്ച പണം പിടിച്ചെടുത്തത്. നെടുങ്കണ്ടം അന്യാര്‍തൊളു സ്വദേശി നിശാന്ത്,താന്നിമൂട് സ്വദേശി സൈജു എന്നിവരെയാണ് പോലിസ് വാഹന പരിശോധന നടത്തുന്നതിനിടെ പണവുമായി പിടികൂടിയത്. സംഭവത്തെക്കുറിച്ച് രഹസ്യന്വേഷണ വിഭാഗങ്ങള്‍ അന്വേഷണം ആരംഭിച്ചു.നെടുങ്കണ്ടം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സുഗന്ധഗിരി സ്‌പൈസസ് ആന്റ് ട്രേഡേഴ്‌സ് എന്ന സ്ഥാപനത്തിന്റെ പണമാണ് പിടിച്ചെടുത്തതെന്ന് കമ്പംമെട്ട് എസ്‌ഐ സനല്‍കുമാര്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് കൃത്യമായ രേഖകള്‍ ഹാജരാക്കാന്‍ പിടിയിലായവര്‍ക്ക് കഴിഞ്ഞിട്ടില്ല. രേഖകകളില്ലാതെ പണം സൂക്ഷിച്ചതിനെ തുടര്‍ന്നാണ് കേസെടുത്തത്.പണം നെടുങ്കണ്ടം ട്രഷറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഉടമകള്‍ യാഥാര്‍ഥ രേഖകളുമായി ദേവികുളം ആര്‍ഡിഒ കോടതിയെ സമീപിച്ചാല്‍ പണം തിരികെ ലഭിക്കുമെന്നും എസ് ഐ പറഞ്ഞു. പിടിച്ചെടുത്ത പണം ബാങ്കിലെത്തിച്ച് പോലിസ് പരിശോധന നടത്തി. ഇവ യഥാര്‍ഥ നോട്ടുകളെന്നു പോലിസ് സ്ഥിരീകരിച്ചു. എന്നാല്‍ ചെക്‌പോസ്റ്റില്‍ ഇന്നലെ മുതല്‍ പോലിസ് പരിശോധന കര്‍ശനമാക്കി.            പണം അതിര്‍ത്തി ചെക്‌പോസ്റ്റുകള്‍ വഴി കടത്താന്‍ ശ്രമിക്കുമെന്ന് സ്‌പെഷ്യല്‍        ബ്രാഞ്ച് വിഭാഗങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ തമിഴ്‌നാട്ടില്‍ കേരളത്തിലേക്ക് പ്രവേശിക്കുന്ന സ്ഥലങ്ങളിലുള്ള ചെക്‌പോസ്റ്റുകളില്‍കൂടി ഈ വാഹനം എങ്ങനെയാണ് പരിശോധനകളില്ലാതെ കടന്നുവന്നത് എന്ന കാര്യം പോലിസിനെ കുഴയ്ക്കുന്നുണ്ട്. പഴയ 1000,500 രൂപ നോട്ടുകളാണ് പിടിച്ചെടുത്തത്. ഇത്രയധികം തുകയുടെ പിന്‍വലിച്ച കറന്‍സികള്‍ എങ്ങോട്ടാണ് കൊണ്ടുപോവാന്‍ പദ്ധതിയിട്ടതെന്ന് മനസ്സിലാക്കാനും പോലിസിനു കഴിഞ്ഞിട്ടില്ല.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 2 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day