|    Oct 18 Wed, 2017 11:50 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

28 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി

Published : 13th February 2016 | Posted By: SMR

മഞ്ചേശ്വരം: കെഎസ്ആര്‍ടിസി ബസ്സില്‍ കടത്താന്‍ ശ്രമിച്ച 28 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര സ്വദേശി ആനന്ദറാവുവിനെ എക്‌സൈസ് അറസ്റ്റ് ചെയ്തു.
മംഗളുരുവില്‍നിന്ന് കാസര്‍കോട്ടേക്കുള്ള കെഎസ്ആര്‍ടിസി ബസ്സില്‍ യാത്ര ചെയ്തിരുന്നയാളെ വാമഞ്ചൂര്‍ ചെക്ക്‌പോസ്റ്റില്‍ വച്ചാണ് എക്‌സൈസ് അറസ്റ്റ് ചെയ്തത്. ബാഗിനുള്ളിലാക്കി കടത്താന്‍ ശ്രമിച്ച കുഴല്‍പണം വാഹന പരിശോധനയ്ക്കിടെ പിടികൂടുകയായിരുന്നു.
എക്‌സൈസ് സിഐ മുരളീധരന്‍, ഇന്‍സ്‌പെക്ടര്‍മാരായ ശ്രീകുമാര്‍, ബാബുരാജ്, പവിത്രന്‍, പ്രിവന്റീവ് ഓഫിസര്‍ ഉമ്മര്‍കുട്ടി, രാജന്‍, രാജീവന്‍, ദിനൂപ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക