28 ഇന്ത്യന്‍ മത്സ്യതൊഴിലാളികളെ ശ്രിലങ്കന്‍ സൈന്യം അറസ്റ്റു ചെയ്തു
Published : 13th March 2016 | Posted By: sdq

ചെന്നൈ: അന്താരാഷ്ട്ര സമുദ്രാതിര്‍ത്തി കടന്ന 28 ഇന്ത്യന്‍ മത്സ്യതൊഴിലാളികളെ ശ്രിലങ്കന്‍ സൈന്യം അറസ്റ്റു ചെയ്തു. കങ്കേശന്‍തുറൈ തുറമുഖത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ പുതുകോട്ടൈ, പാമ്പന്‍, തുതികൊറിന് ഭാഗത്ത് നിന്നുള്ള തൊഴിലാളികളാണ് ശ്രിലങ്കയുടെ പിടിയിലായിരിക്കുന്നതെന്ന് ഫിഷറീസ് ഡിപാര്‍ട്മെന്റ് അസിസ്റ്റന്റ് ഡയറക്ടര്‍ ഗോപിനാഥ് അറിയിച്ചു. ഒരു യന്ത്ര ബോട്ടും രണ്ട് നാടന്‍ ബോട്ടും ശ്രീലങ്കന്‍ അധികൃതര്‍ പിടിച്ചെടുത്തിട്ടുണ്ട്.
ഈ മാസം ഇത് നാലാം തവണയാണ് ഇന്ത്യന്‍ തൊഴിലാളികള്‍ ശ്രീലങ്കയുടെ പിടിയിലാവുന്നത്.
മാര്‍ച്ച് മൂന്നിന് എട്ടുപേരും മാര്‍ച്ച് ആറിന് 29 പേരും മാര്‍ച്ച് പത്തിന് നാലു പേരേയും ശ്രീലങ്ക അറസ്റ്റ് ചെയ്തിരുന്നു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.