Flash News

28 ഇന്ത്യന്‍ മത്സ്യതൊഴിലാളികളെ ശ്രിലങ്കന്‍ സൈന്യം അറസ്റ്റു ചെയ്തു

28 ഇന്ത്യന്‍ മത്സ്യതൊഴിലാളികളെ ശ്രിലങ്കന്‍ സൈന്യം അറസ്റ്റു ചെയ്തു
X
fishermen

ചെന്നൈ: അന്താരാഷ്ട്ര സമുദ്രാതിര്‍ത്തി കടന്ന 28 ഇന്ത്യന്‍ മത്സ്യതൊഴിലാളികളെ ശ്രിലങ്കന്‍ സൈന്യം അറസ്റ്റു ചെയ്തു. കങ്കേശന്‍തുറൈ തുറമുഖത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ പുതുകോട്ടൈ, പാമ്പന്‍, തുതികൊറിന്‍ ഭാഗത്ത് നിന്നുള്ള തൊഴിലാളികളാണ് ശ്രിലങ്കയുടെ പിടിയിലായിരിക്കുന്നതെന്ന് ഫിഷറീസ് ഡിപാര്‍ട്‌മെന്റ് അസിസ്റ്റന്റ് ഡയറക്ടര്‍ ഗോപിനാഥ് അറിയിച്ചു. ഒരു യന്ത്ര ബോട്ടും രണ്ട് നാടന്‍ ബോട്ടും ശ്രീലങ്കന്‍ അധികൃതര്‍ പിടിച്ചെടുത്തിട്ടുണ്ട്.
ഈ മാസം ഇത് നാലാം തവണയാണ് ഇന്ത്യന്‍ തൊഴിലാളികള്‍ ശ്രീലങ്കയുടെ പിടിയിലാവുന്നത്.
മാര്‍ച്ച് മൂന്നിന് എട്ടുപേരും മാര്‍ച്ച് ആറിന് 29 പേരും മാര്‍ച്ച് പത്തിന് നാലു പേരേയും ശ്രീലങ്ക അറസ്റ്റ് ചെയ്തിരുന്നു.
Next Story

RELATED STORIES

Share it