Flash News

28 സ്‌കൂളുകളില്‍ പ്രധാനാധ്യാപക തസ്തിക സൃഷ്ടിച്ച് ഉത്തരവായി



തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ നിലവില്‍ പൂര്‍ണ ഹൈസ്‌കൂളുകളായി ഉയര്‍ത്തിയ ഇടുക്കി, വയനാട്, പാലക്കാട്, മലപ്പുറം, കാസര്‍കോട് ജില്ലകളിലെ 28 സ്‌കൂളുകളില്‍ പ്രധാന അധ്യാപകരുടെ തസ്തിക സൃഷ്ടിച്ച് ഉത്തരവായി. ആര്‍എംഎസ്എ (രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്‍) പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ അംഗീകാരം ലഭിക്കാത്ത സ്‌കൂളുകളിലാണ് തസ്തിക സൃഷ്ടിച്ചത്. പുതുതായി സൃഷ്ടിക്കുന്ന തസ്തികകളില്‍ ഹൈസ്‌കൂള്‍ അധ്യാപകരുടെ സീനിയോരിറ്റി ലിസ്റ്റില്‍ നിന്നു സ്ഥാനക്കയറ്റം വഴി നിയമിക്കണമെന്നും നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it