Flash News

28 കോടിയുടെ തട്ടിപ്പ്: സര്‍വീസ് സഹകരണ ബാങ്ക് മാനേജരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു

28 കോടിയുടെ തട്ടിപ്പ്: സര്‍വീസ് സഹകരണ ബാങ്ക് മാനേജരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു
X


തിരുവല്ല: സര്‍വീസ് സഹകരണ ബാങ്ക് മാനേജരെ ക്രൈംബ്രാഞ്ച് മൊഴിയെടുക്കാന്‍ വിളിച്ചു വരുത്തി അറസ്റ്റ് ചെയ്തു.
മാവേലിക്കര സര്‍വീസ് സഹകരണ ബാങ്ക് തഴക്കര ശാഖാ മാനേജര്‍ ജ്യോതി മധു(47)വാണ് ഇന്നലെ തിരുവല്ലയില്‍ അറസ്റ്റിലായത്. ബാങ്കില്‍ നിന്നും 28 കോടി രൂപാ തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയ ക്രൈംബ്രാഞ്ച് ഇവരെ അറസ്റ്റ് ചെയ്ത് മാവേലിക്കര കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. വ്യാജ പണയരേഖകള്‍ ചമച്ചും വ്യാജമായി ഫിക്‌സ്ഡ് ഡിപ്പോസിറ്റുകളില്‍ നിന്നും വായ്പകള്‍ ചമച്ചും വര്‍ഷങ്ങളായി തുടര്‍ന്നു വന്ന തട്ടിപ്പാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ശാഖാ പ്രസിഡന്റ്, സെക്രട്ടറി, ഭരണ സമിതിയിലെ ചില അംഗങ്ങള്‍ എന്നിവരുമായി സഹകരിച്ചാണ് തട്ടിപ്പ് നടത്തിയതെന്നാണ് കണ്ടെത്തല്‍. ഇതോടെ തട്ടിപ്പ് കേസില്‍ പ്രതികളുടെ എണ്ണം കൂടുമെന്ന് ഉറപ്പായി. നേരത്തെ ഓഡിറ്റിങില്‍ 34 കോടി രൂപാ ബാങ്കില്‍ നിന്നും തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് മാവേലിക്കര പോലിസ് അന്വേഷണം നടത്തിയെങ്കിലും ഒടുവില്‍ ക്രൈംബ്രാഞ്ചിന് വിടുകയായിരുന്നു. ഡിറ്റക്ടീവ് ഇന്‍സ്പക്ടര്‍ വി ജോഷിയുടെ നേതൃത്യത്തില്‍ എഎസ്‌ഐ അനില്‍കുമാര്‍, സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍ വിനോദ് കുമാര്‍, സിപിഒ ഷാനവാസ് എന്നിവരടങ്ങിയ സംഘമാണ് ജ്യോതി മധുവിനെ അറസ്റ്റ് ചെയ്തത്.

[related]
Next Story

RELATED STORIES

Share it