|    Sep 23 Sun, 2018 5:54 am
FLASH NEWS

28ാമത് റോഡ് സുരക്ഷാ വാരാചരണം ഇന്നു മുതല്‍ 5 വരെ

Published : 9th January 2017 | Posted By: fsq

തലശ്ശേരി: 28ാമത് റോഡ് സുരക്ഷാ വാരാചരണം ഇന്നു മുതല്‍ 15 വരെ നടക്കും. രാവിലെ തലശ്ശേരിയില്‍ റോഡ് സുരക്ഷാ റാലി നടക്കും. 11ന് തലശ്ശേരി പ്രൈവറ്റ് ബസ് ഓപറേറ്റേഴ്‌സ് അസോസിയേഷന്‍, വാസന്‍ ഐകെയര്‍ ആശുപത്രി എന്നിവയുടെ സഹകരണത്തോടെ പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് ബസ്, ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് സൗജന്യ നേത്രപരിശോധനാ ക്യാംപ് നടത്തും. എ എന്‍ ഷംസീര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. മുനിസിപ്പല്‍ ചെയര്‍മാന്‍ സി കെ രമേശന്‍ അധ്യക്ഷത വഹിക്കും. ഉച്ചയ്ക്ക് രണ്ടിന് മമ്പറം സീനിയര്‍ സെക്കന്‍ഡറി ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ സ്‌കൂള്‍ബസ് ഡ്രൈവര്‍മാര്‍ക്കായി റോഡ് സുരക്ഷാ ബോധവല്‍ക്കരണ ക്ലാസ് നടക്കും. 10ന് തലശേരി പുതിയ സ്റ്റാന്റില്‍ ഓപണ്‍ കാന്‍വാസില്‍ റോഡ് സുരക്ഷാ സന്ദേശങ്ങള്‍ അവതരിപ്പിക്കുന്ന ചിത്രരചന സംഘടിപ്പിക്കും. പ്രശസ്തരായ ചിത്രകാരന്‍മാര്‍ അണിനിരക്കും. കോ-ഓപറേറ്റീവ് ആശുപത്രിയിലെ നഴ്‌സിങ് വിദ്യാര്‍ഥികള്‍ക്ക് റോഡ് സുരക്ഷാ ബോധവല്‍ക്കരണ ക്ലാസ്, പ്രത്യേക വാഹന പരിശോധന, ഇരുചക്രവാഹന റാലി എന്നിവയും സംഘടിപ്പിക്കും. 11ന് മട്ടന്നൂര്‍ യൂനിവേഴ്‌സല്‍ കോളജില്‍ റോഡ് സുരക്ഷാ പ്രതിജ്ഞയും സുരക്ഷാ ക്ലാസും, മട്ടന്നൂര്‍ ടൗണില്‍ സൗഹൃദ വാഹന പരിശോധന, സ്റ്റുഡന്റ് പോലിസ് കാഡറ്റുകളുടെ വാഹനപരിശോധന എന്നിവയും നടക്കും. 12ന് ഇരിട്ടി സിഎംഐ സ്‌കൂളില്‍ റോഡ് സുരക്ഷാ പ്രതിജ്ഞയും ബോധവല്‍ക്കരണ ക്ലാസും, കൂത്തുപറമ്പില്‍ തെരുവോര പ്രശ്‌നോത്തരിയും സംഘടിപ്പിക്കും. 13ന് പേരാവൂരില്‍ ഇരുചക്രവാഹന റാലി, ശ്രീങ്കരാചാര്യ ഇന്‍സ്റ്റിറ്റിയൂട്ട് വിദ്യാര്‍ഥികള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ്, പോലിസുമായി സഹകരിച്ച് സംയുക്ത വാഹന പരിശോധന നടക്കും. 14നു രാവിലെ ഇരിട്ടിയില്‍ പൊതുജനങ്ങള്‍ക്കു റോഡ് സുരക്ഷാ ക്ലാസ് സംഘടിപ്പിക്കും. ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഡോ. മുഹമ്മദ് നജീബ് ഉദ്ഘാടനം ചെയ്യും. 15ന് റോഡ് സുരക്ഷാ വാരാചരണത്തിന്റെ സംസ്ഥാനതല സമാപനം കണ്ണൂരില്‍ നടക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss